പ്രധാനമന്ത്രിയുടെ ഓഫീസ്
പുതിയ ഡ്രോൺ ചട്ടങ്ങൾ ഇന്ത്യയിൽ ഈ മേഖലയ്ക്ക് ഒരു സുപ്രധാന നാഴികക്കല്ല്: പ്രധാനമന്ത്രി
Posted On:
26 AUG 2021 1:26PM by PIB Thiruvananthpuram
പുതിയ ഡ്രോൺ ചട്ടങ്ങൾ ഇന്ത്യയിൽ ഈ മേഖലയ്ക്ക് ഒരു സുപ്രധാന നാഴികക്കല്ലാണ് നൽകുന്നതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. പുതിയ ഡ്രോൺ ചട്ടങ്ങൾ സ്റ്റാർട്ടപ്പുകളെയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന നമ്മുടെ യുവാക്കളെയും വളരെയധികം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;
"പുതിയ ഡ്രോൺ ചട്ടങ്ങൾ ഇന്ത്യയിൽ ഈ മേഖലയ്ക്ക് ഒരു സുപ്രധാന നാഴികക്കല്ലാണ് നൽകുന്നത്. വിശ്വാസത്തിന്റെയും സ്വയം സാക്ഷ്യപ്പെടുത്തലിന്റെയും അടിസ്ഥാനത്തിലാണ് ചട്ടങ്ങൾക്ക് രൂപം നൽകിയിട്ടുള്ളത്. അനുമതികളും പാലിക്കൽ ആവശ്യകതകളും പ്രവേശന തടസ്സങ്ങളും ഗണ്യമായി കുറയ്ക്കാൻ ഇത് സഹായിക്കും.
ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളെയും യുവാക്കളെയും പുതിയ ഡ്രോൺ നിയമങ്ങൾ വളരെയധികം സഹായിക്കും. ഇത് നവീനാശയങ്ങൾക്കും ബിസിനസ്സിനും പുതിയ സാധ്യതകൾ തുറക്കും. ഇന്ത്യയെ ഒരു ഡ്രോൺ ഹബ് ആക്കി മാറ്റുന്നതിന് ഇന്നൊവേഷൻ, ടെക്നോളജി, എഞ്ചിനീയറിംഗ് എന്നിവയിൽ ഇന്ത്യയുടെ കരുത്ത് പ്രയോജനപ്പെടുത്താൻ ഇത് സഹായിക്കും.
*****
(Release ID: 1749200)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada