ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ ആകെ എണ്ണം 58.25 കോടി പിന്നിട്ടു
രോഗമുക്തി നിരക്ക് (97.63%) 2020 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 25,072 പേർക്ക്
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം (3,33,924) കഴിഞ്ഞ 155 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിൽ
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.03%; 2020 മാർച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയിൽ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.94%) തുടർച്ചയായ 28-ാം ദിവസവും 3 ശതമാനത്തിൽ താഴെ
Posted On:
23 AUG 2021 11:50AM by PIB Thiruvananthpuram
രാജ്യത്തിതുവരെ നൽകിയ ആകെ വാക്‌സിനുകളുടെ എണ്ണം 58.25 കോടി (58,25,49,595) പിന്നിട്ടു. 64,69,222 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.
ഇന്നു രാവിലെ 8 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിൻ ഡോസുകൾ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നൽകിയിട്ടുള്ളത്:
ആരോഗ്യപ്രവർത്തകർ
ഒന്നാം ഡോസ് 1,03,53,405
രണ്ടാം ഡോസ് 82,15,000
മുന്നണിപ്പോരാളികൾ
ഒന്നാം ഡോസ് 1,83,04,397
രണ്ടാം ഡോസ് 1,25,74,264
18-44 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 21,69,00,386
രണ്ടാം ഡോസ് 1,94,77,956
45-59 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 12,26,16,599
രണ്ടാം ഡോസ് 4,87,88,970
60നുമേൽ പ്രായമുള്ളവർ
ഒന്നാം ഡോസ് 8,33,38,747
രണ്ടാം ഡോസ് 4,19,79,871
ആകെ 58,25,49,595
രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്രഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 44,157 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,16,80,626 ആയി.
ദേശീയ രോഗമുക്തി നിരക്ക് 97.63% ആയി. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
തുടർച്ചയായ 57-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 25,072 പേർക്കാണ്. 160 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 3,33,924 പേരാണ്. കഴിഞ്ഞ 155 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.03% മാത്രമാണ്. 2020 മാർച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിരക്കാണിത്.
രാജ്യത്തെ പരിശോധനാശേഷി തുടർച്ചയായി വർധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,95,160 പരിശോധനകൾ നടത്തി. ആകെ 50.75 കോടിയിലേറെ (50,75,51,399) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.91 ശതമാനമാണ്. കഴിഞ്ഞ 59 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.94 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടർച്ചയായ 28-ാം ദിവസവും 3 ശതമാനത്തിൽ താഴെ തുടരുന്നു. കഴിഞ്ഞ 77 ദിവസമായി ഇത് 5 ശതമാനത്തിൽ താഴെയാണ്.
(Release ID: 1748187)
Visitor Counter : 186
Read this release in:
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu