മന്ത്രിസഭ
azadi ka amrit mahotsav

ഭൂവിജ്ഞാനീയ മേഖലയിലെ സഹകരണം സംബന്ധിച്ച് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി


കിഴക്കൻ ഹിമാലയ ഭൂഘടനയിലെ വ്യതിയാനവും ലഡാഖ് പ്ലൂട്ടോൺ ശിലകളും സംബന്ധിച്ച ഭൂമിശാസ്ത്രപരമായ അറിവ് നേടുന്നതിൽ ആക്കം കൂട്ടും

Posted On: 18 AUG 2021 4:15PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം  ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ , ഖനി മന്ത്രാലയം,  അമേരിക്കയിലെ ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി  എന്നിവ തമ്മിലുള്ള  സഹകരണം  സംബന്ധിച്ച ധാരണാപത്രം ഒപ്പിടുന്നതിനു അനുമതി നൽകി. 

രണ്ട് പങ്കാളികളും  തമ്മിലുള്ള സഹകരണത്തിനായി  കണ്ടത്തിയ  മേഖലകൾ   ഇപ്രകാരമാണ് :

എ.  ഇന്ത്യ-ഏഷ്യ ഭൂഗർഭ സംഘട്ടന അതിർത്തിയിലെ മാഗ്മ പ്രവാഹത്തിന് ശേഷമുള്ള ഫലക, ഭൗമ പരിസ്ഥിതിയെക്കുറിച്ച് ഗവേഷണം, ഈ മേഖലയുടെ  ഭൂവിജ്ഞാനീയ അറിവുകളുടെ വികസനം, കിഴക്കൻ ഹിമാലയ  ഭൂഗർഭ ഘടനയിലെ വ്യതിയാനം സംബന്ധിച്ച ഭൗമ ചരിത്രം


ബി.  ഫലക സംഘട്ടനങ്ങളിലൂടെ ഉണ്ടാകുന്ന  മാഗ്മാറ്റിക് ബെൽറ്റ് ( ലഡാക്ക് പ്ലൂ ടോൺ) കളുടെ പ്രാദേശിക ഭൂവിജ്ഞാനീയ, ഭൗമ രാസ,  പെട്രോളജിക്കൽ, മൾട്ടി-ഐസോടോപിക് പഠന മേഖലകളിൽ സഹകരണ പദ്ധതികൾ  വികസിപ്പിക്കുക ,

സി. സാങ്കേതികവിദ്യയും ഭൂമിശാസ്ത്രപരമായ ഡാറ്റയും സംബന്ധിച്ച വിവരങ്ങളുടെ കൈമാറ്റം.

ഡി  ധാരണാ പത്രത്തിൽ ഏർപ്പെട്ടിട്ടുള്ള കക്ഷികൾ  തീരുമാനിക്കേണ്ട പരസ്പര താൽപ്പര്യമുള്ള മറ്റ് മേഖലകൾ.

പ്രയോജനങ്ങൾ:

ഭൂവിജ്ഞാനീയ  രംഗത്ത്  ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ,ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയും തമ്മിലുള്ള സഹകരണത്തിന് ധാരണാപത്രം   വ്യവസ്ഥാപിത സംവിധാനമൊരുക്കും 

ലക്ഷ്യങ്ങൾ:

ഭൂ  ഫലക സംഘട്ടന അതിർത്തികളിൽ, പ്രത്യേകിച്ചും ഇന്ത്യ-ഏഷ്യ മേഖലകളിൽ, സംഘർഷാനന്തര മാഗ്മാ പ്രവാഹത്തിന്റെ ഭൗമശാസ്ത്രപരമായ  പരിതസ്ഥിതി മനസ്സിലാക്കുകയും, ഇതു സംബന്ധിച്ച പൊതുവായ ഒരു മാതൃക നിർമ്മിക്കുകയുമാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത് . കിഴക്കൻ ഹിമാലയ  ഭൂഗർഭ ഘടനയിലെ വ്യതിയാനം സംബന്ധിച്ച ഭൗമ ചരിത്രം, ഫലക നീക്കം എന്നിവ മനസ്സിലാക്കൽ,ഫലക സംഘട്ടനങ്ങളിലൂടെ ഉണ്ടാകുന്ന  മാഗ്മാറ്റിക് ബെൽറ്റ് ( ലഡാക്ക് പ്ലൂ ടോൺ) കളുടെ പ്രാദേശിക ഭൂവിജ്ഞാനീയ, ഭൗമ രാസ,  പെട്രോളജിക്കൽ, മൾട്ടി-ഐസോടോപിക് പഠന മേഖലകളിൽ സഹകരണ പദ്ധതികൾ  വികസിപ്പിക്കൽ എന്നിവയും ധാരണപത്രം ലക്ഷ്യമിടുന്നു.

*****


(Release ID: 1747067) Visitor Counter : 258