ഊര്‍ജ്ജ മന്ത്രാലയം
കരട് വൈദ്യുതി ചട്ടങ്ങൾ (ഹരിത ഊർജം ഓപ്പൺ ആക്സെസ് വഴി പുനരുപയോഗ ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനുള്ള) 2021 പ്രസിദ്ധപ്പെടുത്തി
Posted On:
16 AUG 2021 2:17PM by PIB Thiruvananthpuram
ന്യൂഡൽഹി, ആഗസ്റ്റ് 16, 2021
കരട് വൈദ്യുതി ചട്ടങ്ങൾ (ഹരിത ഊർജം ഓപ്പൺ ആക്സെസ് വഴി പുനരുപയോഗ ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനുള്ള) 2021, (Draft Electricity (promoting renewable energy through Green Energy Open Access) Rules, 2021) കേന്ദ്ര ഊർജ്ജ മന്ത്രാലയം പ്രസിദ്ധപ്പെടുത്തി.
ഊർജ്ജ മന്ത്രാലയത്തിന്റെ https://powermin.gov.in/ എന്ന വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ ചട്ടങ്ങളിൽ 30 ദിവസത്തിനുള്ളിൽ അഭിപ്രായങ്ങൾ അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
മാലിന്യത്തിൽ നിന്നുമുള്ള ഊർജ്ജം ഉൾപ്പെടെ ഹരിത ഊർജ്ജം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ് ഈ ചട്ടങ്ങൾ. പുതുക്കാവുന്ന തരത്തിലുള്ള വാങ്ങൽ ബാധ്യത; ഹരിത ഊർജ്ജത്തിന്റെ വിപുലമായ ലഭ്യത, നോഡൽ ഏജൻസികൾ; ഗ്രീൻ എനർജി ഓപ്പൺ ആക്സസ് അനുവദിക്കുന്നതിനുള്ള നടപടിക്രമം; ബാങ്കിംഗ്; ക്രോസ് സബ്സിഡി സർചാർജ് എന്നീ ഉപശീർഷകങ്ങളിലായി കരട് ചട്ടത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
കരട് ചട്ടങ്ങൾ, അനുബന്ധത്തിൽ ചേർത്തിരിക്കുന്നു:
https://static.pib.gov.in/WriteReadData/specificdocs/documents/2021/aug/doc202181611.pdf
RRTN/SKY
(Release ID: 1746428)
Visitor Counter : 276