സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
75 -ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം ഉൾപ്പടെ 75 റെയിൽവേ സ്റ്റേഷനുകളിൽ ഖാദി പ്രദർശനവും വിൽപ്പന സ്റ്റാളുകളും സജ്ജീകരിക്കുന്നു.
Posted On:
16 AUG 2021 11:25AM by PIB Thiruvananthpuram
ന്യൂ ഡൽഹി : ആഗസ്റ്റ് 16 ,2021 .
ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ 75 -ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എറണാകുളം ഉൾപ്പടെ രാജ്യത്തെ 75 പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ എക്സിബിഷൻ സ്റ്റാളുകളും വിൽപ്പന സ്റ്റാളുകളും സ്ഥാപിച്ചു . ഈ സ്റ്റാളുകൾ അടുത്ത ഒരു വർഷത്തേക്ക്, അതായത് 2022 -ലെ സ്വാതന്ത്ര്യദിനം വരെ തുടരുന്നതാണ്. "ആസാദി കാ അമൃത് മഹോത്സവത്തിന്റെ" ഭാഗമായാണ് ഈ ഉദ്യമം സംഘടിപ്പിച്ചിരിക്കുന്നത് .
എറണാകുളം ഉൾപ്പെടെ 75 റെയിൽവേ സ്റ്റേഷനുകളിലെയും ഖാദി സ്റ്റാളുകളുടെ ഉദ്ഘാടനം ശനിയാഴ്ച നിർവഹിച്ചു. ഈ സ്റ്റാളുകളിൽ നിന്ന് വിവിധ ഖാദി, ഗ്രാമ വ്യവസായ ഉൽപന്നങ്ങളായ തുണിത്തരങ്ങൾ, ഖാദി സൗന്ദര്യവർദ്ധക വസ്തുക്കൾ, ഭക്ഷണങ്ങൾ , തേൻ, മൺപാത്രങ്ങൾ തുടങ്ങിയവ ലഭ്യമാണ് .ഒരു പ്രത്യേക പ്രദേശത്തോ സംസ്ഥാനത്തോ ഉത്പാദിപ്പിക്കപ്പെട്ടതോ , തദ്ദേശീയമായഉത്പാദിപ്പിക്കപ്പെട്ട പ്രാദേശിക ഖാദി ഉൽപ്പന്നങ്ങളോ റെയിൽ യാത്രക്കാർക്ക് ഈ സ്റ്റാളുകളിലൂടെ വാങ്ങാൻ കഴിയും. , ഖാദി കരകൗശല തൊഴിലാളികൾക്ക് അവരുടെ കരകൗശല ഉൽപന്നങ്ങൾ വിൽക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഒരു വലിയ വിപണന പ്ലാറ്റ്ഫോം ആണ് ഇതിലൂടെ വന്നുചേരുന്നത്.
IE
(Release ID: 1746332)
Visitor Counter : 256