ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 53 കോടി പിന്നിട്ടു
Posted On:
14 AUG 2021 9:33AM by PIB Thiruvananthpuram
ന്യൂഡൽഹി , ആഗസ്റ്റ് 14 ,2021
രാജ്യത്തിതുവരെ നൽകിയ ആകെ വാക്‌സിനുകളുടെ എണ്ണം 53 കോടി പിന്നിട്ടു. ഇന്ന് രാവിലെ 7 വരെയുള്ള താൽക്കാലിക റിപ്പോർട്ട് അനുസരിച്ച് 60 ,88 ,437 സെഷനുകളിലൂടെ ആകെ 53,61,89 ,903 വാക്‌സിൻ ഡോസ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63,80 ,937 ഡോസ് വാക്‌സിൻ നൽകി.
ദേശീയ രോഗമുക്തി നിരക്ക് 97.45% ആയി.
രാജ്യത്താകെ ഇതുവരെ 3,13 ,38 ,088 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 35 ,743 പേർ സുഖം പ്രാപിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 38 ,667 പേർക്കാണ്.
തുടർച്ചയായ 48 -ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.
നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 3,87,673 പേരാണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ 1.21% മാത്രമാണ്. .
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22 ,29 ,798 പരിശോധനകൾ നടത്തി. ആകെ 49 .17 കോടിയിലേറെ (49 ,17,00 ,577 ) പരിശോധനകളാണ് ഇന്ത്യയിൽ ഇതുവരെ നടത്തിയത്.
പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 2.05 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 1.73 ശതമാനവുമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 19 ദിവസമായി മൂന്നുശതമാനത്തിൽ താഴെയും തുടർച്ചയായ 68 -ാം ദിവസവും 5 ശതമാനത്തിൽ താഴെയും തുടരുന്നു.
IE
(Release ID: 1745979)
Visitor Counter : 230
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada