പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കും: പ്രധാനമന്ത്രി

Posted On: 14 AUG 2021 10:54AM by PIB Thiruvananthpuram

നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ഓർമയ്ക്കായി ഓഗസ്റ്റ് 14 വിഭജന ഭീകരത അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;

"വിഭജനത്തിന്റെ വേദനകൾ ഒരിക്കലും മറക്കാനാകില്ല. നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരി സഹോദരന്മാരെ മാറ്റിപ്പാർപ്പി ക്കുകയും മനഃ പൂർവ്വമല്ലാത്ത വിദ്വേഷവും അക്രമവും മൂലം അനേകർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ഓർമ്മയ്ക്കായി, ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കും.

സാമൂഹിക വിഭജനം, സ്വരച്ചേര്‍ച്ചയില്ലായ്‌മ എന്നിവയുടെ വിഷം നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകതയും  ഒരുമയും ,  സാമൂഹിക ഐക്യവും മാനവ  ശാക്തീകരണവും കൂടുതൽ ശക്തിപ്പെടുത്തേണ്ടതിനെ കുറിച്ചും  വിഭജന ഭീതിയുടെ  അനുസ്മരണ  ദിനം  നമ്മെ ഓർമ്മിപ്പിക്കട്ടെ.

******



(Release ID: 1745732) Visitor Counter : 244