പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബാബാ സാഹേബ് പുരന്ദരെയുടെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള പ്രധാനമന്ത്രിയുടെ സന്ദേശം


ശിവജി മഹാരാജിന്റെ ജീവിതവും ചരിത്രവും ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം നൽകിയ സമഗ്ര സംഭാവനയ്ക്ക് നാമേവരും അദ്ദേഹത്തോട് എപ്പോഴും കടപ്പെട്ടിരിക്കുന്നു: പ്രധാനമന്ത്രി


ഛത്രപതി ശിവജി മഹാരാജ് ഇല്ലാതെ ഇന്ത്യയുടെ രൂപവും മഹത്വവും സങ്കൽപ്പിക്കാൻ പോലും കഴിയില്ല: പ്രധാനമന്ത്രി


ശിവാജി മഹാരാജിന്റെ 'ഹിന്ദവി സ്വരാജ്' പിന്നോക്കക്കാർക്കും അവശത അനുഭവിക്കുന്നവർക്കും നീതിയുടെയും സ്വേച്ഛാധിപത്യത്തിനെതിരായ പോര്‍വിളിയുടെയും സമാനതകളില്ലാത്ത ഉദാഹരണമാണ്: പ്രധാനമന്ത്രി

Posted On: 13 AUG 2021 8:57PM by PIB Thiruvananthpuram

ബാബാ സാഹേബ് പുരന്ദരെ ​​ജി യുടെ നൂറാം വർഷത്തിലേക്ക് കടക്കവെ, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ബാബാ സാഹേബിന്റെ ജീവിതത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള ആഘോഷത്തിൽ സംസാരിക്കവെ,  ബാബ സാഹേബ് പുരന്ദരെയുടെ ജീവിതം നമ്മുടെ ഋഷിമാർ വ്യാഖ്യാനിച്ചത്  പോലെ സജീവവും മാനസികവുമായ ജാഗ്രതയുള്ള ശതാബ്ദി ജീവിതത്തെക്കുറിച്ചുള്ള ഉന്നതമായ ആശയത്തിന് ഉദാഹരണമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 -ആം വർഷത്തിൽ തന്നെ അദ്ദേഹത്തിന്റെ ശതാബ്ദിയും വന്നതിന്റെ  സന്തോഷകരമായ യാദൃശ്ചികതയും അദ്ദേഹം ചൂണ്ടിക്കാട്ടി. 

നമ്മുടെ ചരിത്രത്തിലെ അനശ്വര ആത്മാക്കളുടെ ചരിത്രം എഴുതുന്നതിൽ ബാബ സാഹേബ് പുരന്ദരെയുടെ സംഭാവന പ്രധാനമന്ത്രി എടുത്തുപറഞ്ഞു. "ശിവാജി മഹാരാജിന്റെ ജീവിതവും ചരിത്രവും ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം നൽകിയ സമഗ്ര സംഭാവനയ്ക്ക്നാ  നാമെല്ലാപേരും  അദ്ദേഹത്തോട്  എക്കാലവും  കടപ്പെട്ടിരിക്കുന്നു," പ്രധാനമന്ത്രി പറഞ്ഞു. 2019 ൽ ശ്രീ പുരന്ദരെയ്ക്ക്  ​​പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു, 2015 ൽ അന്നത്തെ മഹാരാഷ്ട്ര ഗവണ്മെന്റ് അദ്ദേഹത്തെ മഹാരാഷ്ട്ര ഭൂഷൺ അവാർഡ് നൽകി ആദരിച്ചു. മധ്യപ്രദേശ് ഗവണ്മെന്റും  കാളിദാസ് സമ്മാൻ  നൽകി ആദരിച്ചു.

ശിവാജി മഹാരാജിന്റെ മഹത്തായ വ്യക്തിത്വത്തിത്തെ പ്രധാനമന്ത്രി ദീർഘമായി വിശദീകരിച്ചു.  ശിവജി മഹാരാജ് ഇന്ത്യൻ ചരിത്രത്തിലെ ഒരു അതികായന്‍ മാത്രമല്ല, ഇന്നത്തെ ഇന്ത്യൻ ഭൂമിശാസ്ത്രത്തെയും അദ്ദേഹം സ്വാധീനിച്ചുവെന്ന് ശ്രീ. മോദി  പറഞ്ഞു. നമ്മുടെ ഭൂതകാലത്തിന്റെയും വർത്തമാനത്തിന്റെയും ഭാവിയുടെയും ഒരു വലിയ ചോദ്യം, ശിവജി മഹാരാജ് ഇല്ലായിരുന്നെങ്കിൽ, നമ്മുടെ അവസ്ഥ എന്തായിരിക്കും എന്നതാണ് . ഛത്രപതി ശിവജി മഹാരാജ് ഇല്ലാതെ ഇന്ത്യയുടെ രൂപവും മഹത്വവും സങ്കൽപ്പിക്കാൻ പോലും കഴിയില്ല. അദ്ദേഹത്തിന്റെ കാലത്ത് അദ്ദേഹം ചെയ്ത അതേ ഭൂമികയാണ് അദ്ദേഹത്തിന്റെ ഇതിഹാസവും പ്രചോദനവും അദ്ദേഹത്തിന് ശേഷമുള്ള കഥകളും ചെയ്തത്. അദ്ദേഹത്തിന്റെ ‘ഹിന്ദവി സ്വരാജ്’ പിന്നോക്കക്കാർക്കും  അധഃ സ്ഥിതർക്കുമുള്ള നീതിയുടെയും സ്വേച്ഛാധിപത്യത്തിനെതിരായ യുദ്ധവിളിയുടെയും സമാനതകളില്ലാത്ത ഉദാഹരണമാണ്. വീര  ശിവജിയുടെ മാനേജ്മെന്റ്, നാവികശക്തിയുടെ ഉപയോഗം, ജല മാനേജ്മെന്റ് എന്നിവ ഇപ്പോഴും അനുകരിക്കപ്പെടേണ്ടതാണ് , ശ്രീ മോദി പറഞ്ഞു. 

ബാബാ സാഹേബ് പുരന്ദാരെയുടെ കൃതി ശിവാജി മഹാരാജിനോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ ഭക്തിയെ പ്രതിഫലിപ്പിക്കുന്നു, അദ്ദേഹത്തിന്റെ കൃതികളിലൂടെ  ശിവാജി മഹാരാജ് നമ്മുടെ ഹൃദയത്തിൽ ജീവിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബാബ സാഹേബിന്റെ പരിപാടികളിലെ തന്റെ വ്യക്തിപരമായ പങ്കാളിത്തവും പ്രധാനമന്ത്രി ഓർത്തു, ചരിത്രം അതിന്റെ മഹത്വത്തിലും പ്രചോദനത്തിലും യുവാക്കളിലേക്ക് കൊണ്ടുപോകുന്നതിനുള്ള അദ്ദേഹത്തിന്റെ തീക്ഷ്ണതയെ പ്രശംസിച്ചു. ചരിത്രം അതിന്റെ യഥാർത്ഥ രൂപത്തിലാണ് ആശയവിനിമയം നടത്തുന്നതെന്ന് അദ്ദേഹം എപ്പോഴും ശ്രദ്ധിക്കുന്നു.

"ഈ സന്തുലിതാവസ്ഥ രാജ്യത്തിന്റെ ചരിത്രത്തിന് ആവശ്യമാണ്, അദ്ദേഹത്തിലുള്ള തന്റെ ഭക്തിയും സാഹിത്യത്തിലും ചരിത്രത്തി ലുമുള്ള  തന്റെ  ബോധത്തെ ബാധിക്കാൻ  പുരന്ദരെ ഒരിക്കലും അനുവദിച്ചില്ല. ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം എഴുതുമ്പോൾ അതേ മാനദണ്ഡങ്ങൾ പാലിക്കാൻ ഞാൻ യുവ ചരിത്രകാരനോട് അഭ്യർത്ഥിക്കും, പ്രധാനമന്ത്രി പറഞ്ഞു.

ഗോവ മുക്തി സംഗ്രാം  മുതൽ ദാദർ നഗർ ഹവേലി സ്വാതന്ത്ര്യസമരം വരെയുള്ള   ബാബ സാഹേബ് പുരന്ദരെയുടെ സംഭാവനകളും പ്രധാനമന്ത്രി അനുസ്മരിച്ചു.

******


(Release ID: 1745616) Visitor Counter : 227