വിദ്യാഭ്യാസ മന്ത്രാലയം

ഭാവിയിലേക്ക് സജ്ജമായ  തൊഴിൽ ശക്തി സൃഷ്ടിക്കുന്നതിന്  വിദ്യാഭ്യാസവും നൈപുണ്യവും  കൂടുതൽ സമന്വയിപ്പിക്കാൻ ഗവണ്മെന്റ് പ്രവർത്തിക്കുന്നു-കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

Posted On: 12 AUG 2021 1:51PM by PIB Thiruvananthpuram


ന്യൂഡൽഹി, ആഗസ്റ്റ് 12, 2021

നൈപുണ്യ ശേഷിവികസനമാണ് ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നതിനുമുള്ള   പ്രധാന മാർഗമെന്ന് കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യ വികസന മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ,  പറഞ്ഞു. 'തൊഴിൽ സൃഷ്ടിയും സംരംഭകത്വവും - ഉപജീവനമാർഗ്ഗത്തിന് മുന്നോടിയായുള്ള മാർഗം'  എന്ന വിഷയത്തിൽ സിഐഐയുടെ വെർച്വൽ സ്പെഷൽ പ്ലീനറി സെഷനെ  അദ്ദേഹം അഭിസംബോധന ചെയ്തു .

ദേശീയ വിദ്യാഭ്യാസ നയം -2020 വിഭാവനം ചെയ്തതുപോലെ, ഭാവിയിലേക്ക് സജ്ജമായ  തൊഴിൽ ശക്തി സൃഷ്ടിക്കുന്നതിന്  വിദ്യാഭ്യാസവും നൈപുണ്യവും  കൂടുതൽ സമന്വയിപ്പിക്കാൻ ഗവണ്മെന്റ് പ്രവർത്തിക്കുന്നുണ്ടെന്ന് ശ്രീ പ്രധാൻ പറഞ്ഞു. ശക്തമായ വിദ്യാഭ്യാസ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും തുടർന്ന്  സാമ്പത്തിക വളർച്ച സുഗമമാക്കുന്നതിനും ദേശീയ വിദ്യാഭ്യാസ നയം സംഭാവന ചെയ്യും, അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാമാരി , വിദ്യാഭ്യാസ സ്ഥാപനങ്ങളെയും നൈപുണ്യ വികസന കേന്ദ്രങ്ങളെയും ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു, എന്നാൽ , ഡിജിറ്റൽ ഉള്ളടക്കം വലിയ തോതിൽ വികസിപ്പിച്ചുകൊണ്ട്  ഗവണ്മെന്റ് വിദ്യാഭ്യാസത്തിന്റെ തുടർച്ച ഉറപ്പുവരുത്തി. സമീപഭാവിയിൽ എല്ലാ ഗ്രാമങ്ങളും അതിവേഗ ഇൻറർനെറ്റുമായി ബന്ധിപ്പിക്കപ്പെടുമെന്നും , വൻതോതിലുള്ള ഈ ഡിജിറ്റലൈസേഷൻ ശ്രമങ്ങൾ  വിദ്യാഭ്യാസം, നൈപുണ്യം, സംരംഭകത്വം എന്നീ മേഖലകളിൽ  പുതിയ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതായും  അദ്ദേഹം  അറിയിച്ചു.

സാങ്കേതികവിദ്യയുടെ വൻ തോതിലുള്ള  ആവിർഭാവത്തോടെ, നമ്മുടെ അധ്യാപകർക്ക്  വൈദഗ്ധ്യത്തിലും  നൈപുണ്യത്തിലും കൂടുതൽ പരിശീലനം ആവശ്യമാണെന്ന് ശ്രീ പ്രധാൻ പറഞ്ഞു

 
IE/SKY


(Release ID: 1745154) Visitor Counter : 213