രാജ്യരക്ഷാ മന്ത്രാലയം

റഷ്യയിൽ നടക്കുന്ന ഇന്റർനാഷണൽ ആർമി ഗെയിംസ് - 2021 ൽ  ഇന്ത്യൻ ആർമി സംഘം പങ്കെടുക്കും.

Posted On: 09 AUG 2021 9:56AM by PIB Thiruvananthpuram

 


 
ന്യൂ ഡൽഹി: 09 ജൂലായ് 2021

2021 ഓഗസ്റ്റ് 22 മുതൽ 20 സെപ്റ്റംബർ 04 വരെ റഷ്യയിൽ നടക്കുന്ന ഇന്റർനാഷണൽ ആർമി ഗെയിംസ് - 2021 ൽ പങ്കെടുക്കാനായി ഇന്ത്യൻ ആർമിയുടെ 101 അംഗ സംഘം റഷ്യയിലേക്ക് തിരിക്കുന്നതാണ് .ആർമി സ്കൗട്ട് മാസ്റ്റേഴ്സ് മത്സരം, എൽബ്രസ് റിംഗ്, പോളാർ സ്റ്റാർ, സ്നിപ്പർ ഫ്രോണ്ടിയർ, സേഫ് റൂട്ട് ഗെയിമുകൾ എന്നിവയിൽ  സംഘം പങ്കെടുക്കും .ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഭൂപ്രദേശത്തിലെ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുന്ന  വിവിധ ഡ്രില്ലുകൾ , ഹിമത്തിലെ പ്രവർത്തനങ്ങൾ, സ്നൈപ്പർ പ്രവർത്തനങ്ങൾ, തടസ്സം നിറഞ്ഞ പ്രദേശങ്ങളിൽ പോരാട്ട എഞ്ചിനീയറിംഗ് കഴിവുകൾ എന്നിവയിലും സംഘം പങ്കെടുക്കും.

മൂന്ന് തലത്തിലുള്ള സ്ക്രീനിംഗിന് ശേഷം പല ശാഖകളിൽ നിന്നായി  ഏറ്റവും മികച്ചവരെയാണ് ഇന്ത്യൻ ആർമി സംഘത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. പങ്കെടുക്കുന്ന രാജ്യങ്ങളുടെ മികച്ച സമ്പ്രദായങ്ങൾ മനസിലാക്കിയുള്ള  മിലിട്ടറി സഹകരണത്തിലേക്ക് സൈന്യത്തെ നയിക്കാൻ  മത്സരം പ്രോത്സാഹിപ്പിക്കുന്നു.മുമ്പ് ജയ്സാൽമരിൽ നടന്ന ആർമി സ്കൗട്ട്സ് മാസ്റ്റർ കോംപറ്റീഷൻ- 2019 ൽ പങ്കെടുത്ത എട്ട് രാജ്യങ്ങളിൽ ഇന്ത്യ ഒന്നാമതെത്തിയിരുന്നു. .
IE (Release ID: 1744694) Visitor Counter : 180