ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 51.9 കോടി ഡോസ് വാക്സിൻ

Posted On: 11 AUG 2021 9:31AM by PIB Thiruvananthpuram

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 3,86,351 പേർ; 140 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്ക്

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.21 ശതമാനം; 2020 മാർച്ചിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്

രോഗമുക്തി നിരക്ക് ഏറ്റവും ഉയർന്ന നിലയിൽ; നിലവിൽ 97.45%

രാജ്യത്താകമാനം ഇതുവരെ 3,12,20,981 പേർ രോഗമുക്തരായി

കഴിഞ്ഞ 24 മണിക്കൂറിനിടെ 40,013 പേർ സുഖം പ്രാപിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 38,353 പേർക്ക്

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെ തുടരുന്നു; നിലവിൽ ഇത് 2.34 ശതമാനമാണ്

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.16%; കഴിഞ്ഞ 16 ദിവസമായി മൂന്നു ശതമാനത്തിൽ താഴെ

പരിശോധനാശേഷി ഗണ്യമായി വർധിപ്പിച്ചു - ആകെ നടത്തിയത് 48.5 കോടി പരിശോധനകൾ.



(Release ID: 1744668) Visitor Counter : 159