പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി പിഎം-കിസാൻ അടുത്ത ഗഡു ആഗസ്റ്റ് 9 ന് പുറത്തിറക്കും

Posted On: 07 AUG 2021 1:58PM by PIB Thiruvananthpuram

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതിയുടെ കീഴിലുള്ള സാമ്പത്തിക ആനുകൂല്യത്തിന്റെ അടുത്ത ഗഡു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ആഗസ്റ്റ് 9 ന് ഉച്ചയ്ക്ക് 12:30 ന് വീഡിയോ കോൺഫറൻസിംഗ് വഴി പ്രകാശനം ചെയ്യും. ഇത് 19,500 കോടി രൂപയിലധികം  തുക 
 9.75 കോടിയിലധികം ഗുണഭോക്തൃ കർഷക കുടുംബങ്ങൾക്ക്   കൈമാറാൻ പ്രാപ്തമാക്കും.  പരിപാടിയിൽ കർഷക ഗുണഭോക്താക്കളുമായി സംവദിക്കുന്ന  പ്രധാനമന്ത്രി,  രാജ്യത്തോട്‌  അഭിസംബോധനയും   ചെയ്യും.

പിഎം-കിസാനെ കുറിച്ച്

പിഎം-കിസാൻ പദ്ധതി പ്രകാരം,  6000/-  രൂപയുടെ സാമ്പത്തിക ആനുകൂല്യം പ്രതിവർഷം അർഹതയുള്ള ഗുണഭോക്തൃ കർഷക കുടുംബങ്ങൾക്ക് നൽകുന്നു.  2000 രൂപ യുടെ  നാല്  പ്രതിമാസ തവണകളായി  വീതം ഫണ്ട് നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറും. ഈ പദ്ധതിയിൽ,  1.38 ലക്ഷം കോടി രൂപ ഇതുവരെ കർഷക കുടുംബങ്ങൾക്ക് കൈമാറിയിട്ടുണ്ട്.

കേന്ദ്ര കൃഷിമന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.


(Release ID: 1743526) Visitor Counter : 342