ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 07 AUG 2021 9:56AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി 50 ​കോടി ഡോസ് വാക്സിൻ എന്ന സുപ്രധാന നാഴികക്കല്ലു പിന്നിട്ട് ഇന്ത്യ

രാജ്യത്താകമാനം ഇതുവരെ 3,10,55,861 പേർ രോഗമുക്തരായി

രോഗമുക്തി നിരക്ക് 97.37%

കഴിഞ്ഞ 24 മണിക്കൂറിനിടെ 40,017 പേർ സുഖം പ്രാപിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 38,628 പേർക്ക്

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 4,12,153

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.29 ശതമാനം

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെയായി തുടരുന്നു; നിലവിൽ ഇത്  2.39 ശതമാനമാണ്

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.21%; തുടർച്ചയായ പന്ത്രണ്ടാം ദിവസവും മൂന്നു ശതമാനത്തിൽ താഴെ

പരിശോധനാശേഷി ഗണ്യമായി വർധിപ്പിച്ചു - ആകെ നടത്തിയത് 47.83 കോടി പരിശോധനകൾ.


(Release ID: 1743476) Visitor Counter : 175