ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം 2021 ഓഗസ്റ്റ് 07 ന് ഏഴാമത് ദേശീയ കൈത്തറി ദിനം ആഘോഷിക്കുന്നു
കേരളത്തിലെ കോവളം, ജമ്മു കാശ്മീരിലെ കനിഹാമ, ആസ്സാമിലെ ഗോലഘട്ട്, മൊഹപ്പാറ എന്നിവിടങ്ങളില് കൈത്തറി കരകൗശല വില്ലേജുകളെ പ്രദര്ശിപ്പിക്കുന്നു
തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ ഡിസൈന് റിസോഴ്സ് സെന്ററിന്റെ ഉദ്ഘാടനം;
ഛത്തീസ്ഗഡിലെ റായ്ഗഡില് നെയ്ത്തുകാരുടെ സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം;
ദേശീയ കൈത്തറി വികസന കോര്പ്പറേഷന്റെ വെര്ച്വല് വാങ്ങുന്നവരുടെയും വില്ക്കുന്നവരുടെയും മീറ്റ്;
മൈഗോവ് പോര്ട്ടലില് 2021 ഓഗസ്റ്റ് 7 മുതല് 11 വരെയും ഓഗസ്റ്റ് 19 മുതല് 22 വരെയും വിദ്യാര്ത്ഥികള്ക്കും പൊതുജനങ്ങള്ക്കുമായി ഒരു കൈത്തറി ക്വിസ് സംഘടിപ്പിക്കുന്നു
Posted On:
06 AUG 2021 1:37PM by PIB Thiruvananthpuram
ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം 2021 ഓഗസ്റ്റ് 07 ന് ഏഴാമത് ദേശീയ കൈത്തറി ദിനം ആഘോഷിക്കും. ഈ ദിവസം, കൈത്തറി നെയ്ത്ത് സമൂഹത്തെ ആദരിക്കുകയും ഈ രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തില് ഈ മേഖലയുടെ സംഭാവനകളെ ഉയര്ത്തിക്കാട്ടുകയും ചെയ്യും. നമ്മുടെ കൈത്തറി പാരമ്പര്യം സംരക്ഷിക്കുന്നതിനും കൂടുതല് അവസരങ്ങള്ക്കൊപ്പം നമ്മുടെ കൈത്തറി നെയ്ത്തുകാരെയും തൊഴിലാളികളെയും ശാക്തീകരിക്കുന്നതിനുമുള്ള പ്രതിജ്ഞ ആവര്ത്തിച്ച് ഉറപ്പിക്കും. ഈ വര്ഷം, ഈ ദിവസം ആഘോഷിക്കുന്നതിനായി ടെക്സ്റ്റൈല്സ് മന്ത്രാലയം ന്യൂഡല്ഹി, ചാണക്യപുരി, ദി അശോക്,കണ്വന്ഷന് സെന്ററില് ദിനാചരണ പരിപാടി സംഘടിപ്പിക്കും. കേന്ദ്ര ടെക്സ്റ്റൈല്സ്, വാണിജ്യം, വ്യവസായം, ഉപഭോക്തൃകാര്യ, ഭക്ഷ്യ- പൊതുവിതരണ മന്ത്രി ശ്രീ പീയുഷ് ഗോയല് ചടങ്ങില് അദ്ധ്യക്ഷത വഹിക്കും ടെക്സ്റ്റൈല്സ്, റെയില്വേ സഹമന്ത്രി ശ്രീമതി ദര്ശനജാര്ദോഷ് ചടങ്ങില് മുഖ്യാതിഥിയായിരിക്കും. ടെക്സ്റ്റൈല്സ് സെക്രട്ടറി ശ്രീ യു.പി സിംഗും പരിപാടിയില് പങ്കെടുക്കും.
സ്വാതന്ത്ര്യത്തിന്റെ 75 -ാം വര്ഷത്തില്, ഒരു രാജ്യമെന്ന നിലയില് നമ്മളെല്ലാവരും ഇന്ത്യന് കൈത്തറി ഉത്പന്നങ്ങള് വാങ്ങാനും #MyHandloomMyPride മായി സഹകരിച്ച് അവരുടെ മഹത്വം പ്രദര്ശിപ്പിക്കാനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, അഭ്യര്ത്ഥിച്ചിരുന്നു.
നമ്മുടെ രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂര്ണ്ണവുമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ കൈത്തറി നമ്മുടെ രാജ്യത്തെ ഗ്രാമീണ, അര്ദ്ധ ഗ്രാമീണ ഭാഗങ്ങളില് ഉപജീവനമാര്ഗം പ്രദാനം ചെയ്യുന്ന ഒരു സുപ്രധാന മേഖലയാണ്. നെയ്ത്തുകാരിലും അനുബന്ധ തൊഴിലാളികളികളിലും 70 ശതമാനത്തിലധികം സ്ത്രീകളുമായി സ്ത്രീ ശാക്തീകരണത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്ന ഒരു മേഖലയാണ് ഇത്. സ്വാതന്ത്ര്യത്തിനായുള്ള നമ്മുടെ പോരാട്ടത്തിലെ നിര്ണായക പ്രസ്ഥാനങ്ങളിലൊന്ന് സ്വദേശി പ്രസ്ഥാനമായിരുന്നു. 1905 ആഗസ്റ്റ് 7 -ന് ആരംഭിച്ച ഈ പ്രസ്ഥാനം തദ്ദേശീയ വ്യവസായങ്ങളേയും കൈത്തറി നെയ്ത്തുകാരും ഉള്ക്കൊള്ളുന്ന സ്വദേശിയുടെ ആത്മാവിനെയും പ്രോത്സാഹിപ്പിച്ചു. എല്ലാ വര്ഷവും ആഗസ്റ്റ് 7 -ന് ദേശീയ കൈത്തറി ദിനമായി (എന്.എച്ച്.ഡി) നാമനിര്ദ്ദേശം ചെയ്യാന് 2015 -ല്, കേന്ദ്രഗവണ്മെന്റ് തീരുമാനിച്ചു. ആദ്യത്തെ എന്.എച്ച്.ഡി 2015 ഓഗസ്റ്റ് 7ന് ചെന്നൈയില് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. അതിനെതുടര്ന്ന് വാരാണസി, ഗോഹട്ടി, ജയ്പൂര്, ഭുവനേശ്വര് എന്നിവിടങ്ങളില് എന്.എച്ച്.ഡി ആഘോഷ ചടങ്ങുകള് നടന്നു. കൈത്തറി മേഖലയുടെ സുസ്ഥിര വികസനം ഉറപ്പാക്കാന് കേന്ദ്രസര്ക്കാര് യത്നിക്കുന്നു, അതിലൂടെ നമ്മുടെ കൈത്തറി നെയ്ത്തുകാരെയും തൊഴിലാളികളെയും സാമ്പത്തികമായി ശാക്തീകരിക്കുകയും അവരുടെ ഉല്കൃഷ്ടമായ കരകൗശലത്തില് അഭിമാനം ഉള്ച്ചേര്ക്കുകയും ചെയ്യുന്നു.
കേരളത്തില് തിരുവനന്തപുരത്തെ കോവളം, അസമിലെ ഗോലഘട്ട് ജില്ലയിലെ മൊഹപ്പാറ വില്ലേജ്, ശ്രീനഗറിലെ ബഡ്ഗാമിലെ കനിഹാമ, എന്നീ മൂന്ന് കൈത്തറി കരകൗശല ഗ്രാമങ്ങള് അതാത് സംസ്ഥാന സര്ക്കാരുകളുമായി സഹകരിച്ച് ടെക്സ്റ്റൈല് മന്ത്രാലയം സ്ഥാപിച്ചിട്ടുണ്ട്. ആഭ്യന്തര, അന്തര്ദേശീയ വിനോദസഞ്ചാരികള്ക്ക് കൂടുതല് ആകര്ഷണം നല്കുകയും ഈ മേഖലയിലെ അറിയപ്പെടുന്ന കൈത്തറി കരകൗശല ഉല്പ്പന്നങ്ങള് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ സ്ഥലങ്ങളില് കരകൗശല ഗ്രാമങ്ങള് സ്ഥാപിക്കുന്നതിന് പിന്നിലെ ലക്ഷ്യം .
ന്യൂഡല്ഹിയിലെ ഏഴാമത് ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് വിഡിയോ കോണ്ഫറന്സിംഗി(വി.സി)ലൂടെ ഇനിപ്പറയുന്ന പ്രവര്ത്തനങ്ങള് ആസൂത്രണം ചെയ്തിട്ടുണ്ട്:
1. കാഞ്ചീപുരത്ത് ഡിസൈന് റിസോഴ്സ് സെന്ററിന്റെ (ഡി.ആര്.സി) ഉദ്ഘാടനം
2. വികസന കമ്മീഷണര് (കൈത്തറി) വികസിപ്പിക്കുന്ന കൈത്തറി വില്ലേജുകളുടെ പ്രദര്ശനം:
എ).. കോവളം (കേരളം. തിരുഅനന്തപുരം ജില്ല,)
ബി) മൊഹ്പാര (അസം. ഗോലഘട്ട് ജില്ല )
സി) കനിഹാമ (ജമ്മു കാശ്മീര്.ബുഡ്ഗാം ജില്ല )
3. ദേശീയ കൈത്തറി വികസന കോര്പ്പറേഷന്റെ (എന്.എച്ച്.ഡി.സി) വെര്ച്വല് വാങ്ങുന്നവരുടെയും വില്ക്കുന്നവരുടെയും (ബയര് സെല്ലര്) മീറ്റ്.
4. നിഫ്റ്റ് ഘട്ടം ഘട്ടമായി സ്ഥാപിക്കുന്ന എല്ലാ നെയ്ത്തുകാരുടെ സേവന കേന്ദ്രത്തിലുമുള്ള (ഡബ്ല്യു.എസ്. സി) റായ്ഗര് ഡിസൈന് റിസോഴ്സ് സെന്ററിലുള്ള (ഡി.ആര്.സി) ഡബ്ല്യൂ.എസ്.സി കെട്ടിടത്തിന്റെ ഉദ്ഘാടനം, അവിടെ കയറ്റുമതിക്കാര്, നിര്മ്മാതാക്കള്, ഡിസൈനര്മാര്, നെയ്ത്തുകാര്, മറ്റ് ഓഹരി പങ്കാളികള്. എന്നിവര്ക്ക് ഉപയോഗപ്രദമാകുന്ന ഡിസൈനുകളുടെയും വിഭവങ്ങളുടെയും വിപുലമായ ശേഖരമുണ്ടായിരിക്കും.
പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം, ദേശീയ തലത്തില് ''എന്റെ കൈത്തറി എന്റെ അഭിമാനം പ്രദര്ശനം'' ഏഴാമത് ദേശീയ കൈത്തറി വികസനദിനാഘോഷത്തിന്റെ ഭാഗമായി 2021 ഓഗസ്റ്റ് ഒന്നുമുതല് 15 വരെ ന്യൂഡല്ഹിയിലെ ഐ.എന്.എ ഡില്ലിഹാത്തില് ദേശീയ കൈത്തറി വികസന കോര്പ്പറേഷന് (എന്.എച്ച്.ഡി.സി) സംഘടിപ്പിക്കുന്നു. രാജ്യത്തുടനീളമുള്ള കൈത്തറി €സ്റ്ററുകള്/പോക്കറ്റുകളില് നിന്നുള്ള കൈത്തറി ഉല്പ്പാദന കമ്പനികളും നെയ്ത്തുകാരും കൈത്തറി ഉല്പ്പന്നങ്ങള് വില്പ്പനയ്ക്ക് വേണ്ടി പ്രദര്ശിപ്പിക്കുകയും എടുത്തുകാട്ടുകയും ചെയ്യുന്നു. 22 സംസ്ഥാനങ്ങളില് നിന്നുള്ള 125 -ലധികം കൈത്തറി ഏജന്സികള്/ ദേശീയ അവാര്ഡ് ജേതാക്കള് എന്നിവര് പ്രദര്ശനത്തില് പങ്കെടുക്കുന്നു. 2021 ഓഗസ്റ്റ് 15 വരെ പതിനഞ്ച് ദിവസം രാവിലെ 11 മുതല് രാത്രി 8 വരെ പൊതുജനങ്ങള്ക്ക് പ്രദര്ശനം കാണാന് തുറന്നിരിക്കും ഏകദേശം 10,000 ല് അധികം ആളുകള് പ്രദര്ശനം സന്ദര്ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ ചില ആകര്ഷകമായ കേന്ദ്രങ്ങളില് നിന്നുള്ള കൈത്തറി ഉല്പ്പന്നങ്ങള് പ്രദര്ശനത്തില് പ്രദര്ശിപ്പിക്കുകയും വില്ക്കുകയും ചെയ്യും. ഒരു ചുരുക്കപ്പട്ടിക ചുവടെ നല്കുന്നു:
ആന്ധ്രാപ്രദേശ്
|
കലാംകരി കൈത്തറി വസ്ത്ര സാമഗ്രികള്
|
- ബിഹാര്
|
ഭഗല്പുരി തുസ്സാര് സില്ക്ക് സാരികളും വസ്ത്ര സാമഗ്രികളും
|
- കര്ണാടക
|
ഇലക്കല് സില്ക്ക് സാരികള്, ബെഡ്ഷീറ്റ്, ദുപ്പട്ട
|
-മദ്ധ്യപ്രദേശ്
|
ചന്തേരി സാരികള്, സ്യൂട്ട്, ദുപ്പട്ട
|
- മണിപ്പൂര്
|
പരമ്പരാഗത മണിപ്പൂര് കൈത്തറി (എച്ച്/എല്) ഉല്പ്പന്നങ്ങള്
|
- മിസോറാം
|
പരമ്പരാഗത മിസോറാം എച്ച്/എല് ഉല്പ്പന്നങ്ങള്
|
- ഒഡീഷ
|
സമ്പല്പുരി ഐക്കറ്റ് സാരികള്, വസ്ത്ര സാമഗ്രികള്
|
- പഞ്ചാബ്
|
ഫുല്കാരി
|
- രാജസ്ഥാന്
|
കോട്ടണ് ബെഡ്ഷീറ്റ്, ടവല്, യോഗാമാറ്റ്
|
- ഉത്തര്പ്രദേശ്
|
ബനാറസി സാരികള്, സ്യൂട്ട്, വസ്ത്ര സാമഗ്രികള്
|
-പശ്ചിമ ബംഗാള്
|
ജംദാനി സാരികള്, വസ്ത്ര സാമഗ്രികള്, സ്റ്റോളുകള്
|
-തമിഴ്നാട്
|
സേലം സാരികള്, വസ്ത്ര സാമഗ്രികള്
|
-തെലുങ്കാന
|
പോച്ചംപള്ളി ഇക്കാട്ട് സാരികള്, വസ്ത്ര സാമഗ്രികള്
|
2021 ഓഗസ്റ്റ് 7 മുതല് 11 വരെ ഹാന്ഡ് ലൂം എക്പോര്ട്ട് പ്രമോഷന് കൗണ്സിലും ന്യൂഡല്ഹിയില് ഹോട്ടല് ലീലാ പാലസിന് സമീപനത്തായി മോത്തബാഗിലെ കമ്മ്യൂണിറ്റിഹാളില് #MyHandloomMyPride പ്രദര്ശനം സംഘടിപ്പിക്കുന്നുണ്ട്.
അതിനുപുറമെ, എല്ലാ നെയ്ത്തുകാരുടെ സേവന കേന്ദ്രങ്ങളിലും ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്ഡ്ലൂം ടെക്നോളജിയിലും, നാഷണല് ഹാന്ഡ്ലൂം ഡെവലപ്മെന്റ് കോര്പ്പറേഷന്റേയും, കൈത്തറി കയറ്റുമതി പ്രൊമോഷന് കൗണ്സിലിന്റേയും ഓഫീസുകളിലും, നിഫ്റ്റ് കാമ്പസുകളിലു
, സംസ്ഥാന ഗവണ്മെന്റിന്റെ കൈത്തറി വകുപ്പുകള്, കൈത്തറി ക്ലസ്റ്ററുകള് എന്നിവിടങ്ങളിലും പ്രാദേശിക പരിപാടികള് സംഘടിപ്പിക്കും. കൈത്തറിയെ സംബന്ധിച്ച് വിദ്യാര്ത്ഥികള്ക്കും പൊതുജനങ്ങള്ക്കുമായി ഓരോ ക്വിസ് മത്സരം മൈഗോവ് പോര്ട്ടലില് 2021 ഓഗസ്റ്റ് 7 മുതല് 11 വരെയും ഓഗസ്റ്റ് 19 മുതല് 22 വരെയും സംഘടിപ്പിക്കും.
പ്രധാന കൈത്തറി ഉല്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളെക്കുറിച്ചും കൈത്തറി നെയ്ത്തുകാരുടെയും തൊഴിലാളികളുടെയും എണ്ണവും സംബന്ധിച്ച വിശദാംശങ്ങള് ചുവടെ നല്കിയിരിക്കുന്നു:
നാലാമത്തെ അഖിലേന്ത്യാ കൈത്തറി സെന്സസ് (2019-20)
നമ്പര്
|
പരാമീറ്ററുകള്(ഘടകം)
|
നാലാം കൈത്തറി സെന്സസ്
|
1
|
തറികളുടെ എണ്ണം
|
28.20 ലക്ഷം
|
2
|
കുടുംബങ്ങളുടെ എണ്ണം
|
31.44 ലക്ഷം
|
3
|
കൈത്തറി തൊഴിലാളികളുടെ ആകെ എണ്ണം
|
35.22 ലക്ഷം
|
എ)
|
നെയ്ത്തുകാരുടെ ആകെ എണ്ണം
|
26.74 ലക്ഷം
|
ബി)
|
അനുബന്ധ തൊഴിലാളികളുടെ ആകെ എണ്ണം
|
8.48 ലക്ഷം
|
5
|
കൈത്തറി തൊഴിലാളിയുടെ ഒരുവര്ഷത്തെ ശരാശരി പ്രവര്ത്തിദിവസം
|
207
|
പ്രധാനപ്പെട്ട കൈത്തറി സംസ്ഥാനങ്ങള്
നമ്പര്.
|
സംസ്ഥാനം
|
കൈത്തറി തൊഴിലാളികളുടെ എണ്ണം
|
1
|
അസം
|
12,83,881
|
2
|
പശ്ചിമ ബംഗാള്
|
6,31,447
|
3
|
തമിഴ്നാട്
|
2,43,575
|
4
|
മണിപ്പൂര്
|
2,24,684
|
5
|
ഉത്തര്പ്രദേശ്
|
1,90,957
|
6
|
ആന്ധ്രാപ്രദേശ്
|
1,77,447
|
7
|
ത്രിപുര
|
1,37,639
|
8
|
ഒഡീഷ
|
1,17,836
|
9
|
അരുണാചല് പ്രദേശ്
|
94,616
|
10
|
കര്ണാടക
|
54,791
|
(Release ID: 1743284)
Visitor Counter : 313