യുവജനകാര്യ, കായിക മന്ത്രാലയം

യുവജന കാര്യ-കായിക  മന്ത്രാലയം 189 കായിക അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ, 360 ഖേലോ ഇന്ത്യ കേന്ദ്രങ്ങൾ, 24 ഖേലോ ഇന്ത്യ സ്റ്റേറ്റ് സെന്റേഴ്സ് ഓഫ് എക്സലൻസ്, 160 ഖേലോ ഇന്ത്യ അക്കാദമികൾ എന്നിവ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ അനുവദിച്ചു

Posted On: 05 AUG 2021 2:39PM by PIB Thiruvananthpuramന്യൂഡൽഹി, ആഗസ്റ്റ് 05, 2021

ഗ്രാമീണ മേഖലകളുൾപ്പെടെ രാജ്യത്തെ കായിക മേഖലയെ ശക്തിപ്പെടുത്താനും കായികതാരങ്ങളെ   പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം ഇനിപ്പറയുന്ന പദ്ധതികൾ ആവിഷ്കരിച്ചു:

(i) ഖേലോ ഇന്ത്യ പദ്ധതി

(ii) ദേശീയ കായിക ഫെഡറേഷനുകൾക്കുള്ള സഹായം

(iii) അന്താരാഷ്ട്ര കായിക മത്സരങ്ങളിലെ വിജയികൾക്കും അവരുടെ പരിശീലകർക്കും പ്രത്യേക പുരസ്‌കാരങ്ങൾ

(iv) ദേശീയ കായിക അവാർഡുകൾ, സ്‌തുത്യര്‍ഹരായ കായിക താരങ്ങൾക്ക് പെൻഷൻ

(v) പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ് ദേശീയ കായിക ക്ഷേമനിധി

(vi) ദേശീയ കായിക വികസന ഫണ്ട്

(vii) സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ വഴി സ്പോർട്സ് പരിശീലന കേന്ദ്രങ്ങൾ നടത്തുന്നു

വിവിധ സംസ്ഥാന/കേന്ദ്രഭരണ പ്രദേശ സർക്കാരുകളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ, പദ്ധതികളുടെ പൂർണ്ണത, സാങ്കേതിക സാധ്യതകൾ, പദ്ധതികൾക്ക് കീഴിലുള്ള ഫണ്ടുകളുടെ ലഭ്യത എന്നിവയ്ക്ക് വിധേയമായി ബന്ധപ്പെട്ട പദ്ധതികളുടെ ഘടകങ്ങൾ പരിഗണിച്ച് ശേഷം കേന്ദ്ര ഗവൺമെന്റ് അംഗീകരം നൽകുന്നു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ, യുവജന കാര്യ കായിക മന്ത്രാലയം 189 കായിക അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ, 360 ഖേലോ ഇന്ത്യ കേന്ദ്രങ്ങൾ, 24 ഖേലോ ഇന്ത്യ സ്റ്റേറ്റ് സെന്റേഴ്സ് ഓഫ് എക്സലൻസ്, 160 ഖേലോ ഇന്ത്യ അക്കാദമികൾ എന്നിവയ്ക്ക് അനുമതി നൽകി.

യുവജനകാര്യ-കായിക മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ ലോക്സഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യങ്ങൾ.

 

RRTN/SKY

 

*****

 
 
 
 
 
 


(Release ID: 1742779) Visitor Counter : 204