പ്രധാനമന്ത്രിയുടെ ഓഫീസ്‌

വനിതാ ഹോക്കി ടീം മനോദാര്‍ഢ്യത്തോടെ കളിക്കുകയും മികച്ച നൈപുണ്യം പ്രദർശിപ്പിക്കുകയും ചെയ്തു: പ്രധാനമന്ത്രി

Posted On: 04 AUG 2021 5:51PM by PIB Thiruvananthpuram

ടോക്കിയോ ഒളിമ്പിക്സ് 2020 -ലെ മത്സരത്തിലുടനീളം  നമ്മുടെ  വനിതാ ഹോക്കി ടീം ആവേശത്തോടെ കളിക്കുകയും മികച്ച നൈപുണ്യം പ്രദർശിപ്പിക്കുകയും ചെയ്തുവെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.ടീമിനെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും ടീമിന് മുന്നോട്ടുള്ള ഗെയിമിനും ഭാവി ശ്രമങ്ങൾക്കും ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു 

"ടോക്യോ  ഒളിംപിക്സിൽ  നാമെല്ലാവരും ഓർത്തുവയ്ക്കുന്ന  മികച്ച പ്രകടനങ്ങളിലൊന്ന് നമ്മുടെ ഹോക്കി ടീമുകളുടേതായിരിക്കും  


ഇന്നും, ഒളിമ്പിക്സിൽ ഉടനീളവും, നമ്മുടെ  വനിതാ ഹോക്കി ടീം മനോദാര്‍ഢ്യത്തോടെ കളിക്കുകയും മികച്ച കഴിവ്  പ്രദർശിപ്പിക്കുകയും ചെയ്തു. ടീമിനെക്കുറിച്ച് നാം അഭിമാനിക്കുന്നു. മുന്നോട്ടുള്ള ഗെയിമിനും ഭാവി പരിശ്രമങ്ങൾക്കും ആശംസകൾ."



(Release ID: 1742417) Visitor Counter : 139