യുവജനകാര്യ, കായിക മന്ത്രാലയം

മടങ്ങിയെത്തിയ ഒളിമ്പിക് മെഡല്‍ ജേതാവ് പി വി സിന്ധുവിന് അവിസ്മരണീയമായ സ്വീകരണം നല്‍കി


ഇന്ത്യയുടെ ഐക്കണും, പ്രചോദനവുമായ പിവി സിന്ധു രാജ്യത്തിനായി കളിക്കാന്‍ സ്വപ്‌നം കാണുന്ന ഓരോ ഇന്ത്യക്കാരന്റെയും ഭാവനയെ ആകര്‍ഷിച്ചു: ശ്രീ അനുരാഗ് സിംഗ് ഠാക്കൂര്‍

ഇന്ത്യയുടെ ഏറ്റവും വലിയ ഒളിമ്പ്യന്‍മാരില്‍ ഒരാളാണ് പിവി സിന്ധു: കായിക മന്ത്രി

Posted On: 03 AUG 2021 7:41PM by PIB Thiruvananthpuram

 കേന്ദ്ര മന്ത്രിമാരായ ശ്രീമതി. നിര്‍മ്മല സീതാരാമന്‍, ശ്രീ ജി കിഷന്‍ റെഡ്ഡി, ശ്രീ നിസിത്പ്രാമാണിക് എന്നിവരും ചടങ്ങില്‍ പങ്കെടുക്കുകയും പി വി സിന്ധുവിനെ ആദരിക്കുകയും ചെയ്തു.

-നിരന്തരമായ പിന്തുണയ്ക്കും ത്യാഗത്തിനും എന്റെ മാതാപിതാക്കളെയും ഈ സ്വപ്‌നം സാക്ഷാത്കരിച്ചതിന് എന്നോടൊപ്പം പ്രവര്‍ത്തിച്ചതിന് എന്റെ പരിശീലകനോടും ഞാന്‍ നന്ദി പറയുന്നുവെന്ന് പിവി സിന്ധു പറഞ്ഞു,

ടോക്കിയോ 2020ല്‍ ഹി ബിംഗ് ജിയോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി വിജയം നേടി രണ്ടു ഒളിമ്പിക്‌സ് മെഡലുകള്‍ വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായശേഷം മടങ്ങിയെത്തിയ പ്രമുഖയായ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിനെ കേന്ദ്ര യുവജനകാര്യ കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂര്‍ ആദരിച്ചു.

സിന്ധുവിനെയും പരിശീലകനായ പാര്‍ക്ക് ടേ സാങിനെയും ആദരിച്ച ഊഷ്മളമായ ചടങ്ങില്‍, ശ്രീ ഠാക്കൂറിനൊപ്പം കേന്ദ്ര ധനമന്ത്രി ശ്രീമതി. നിര്‍മ്മലാ സീതാരാമന്‍; കേന്ദ്ര സാംസ്‌കാരിക, ടൂറിസം, വടക്കുകിഴക്കുമേഖലയുടെ വികസന മന്ത്രി ശ്രീ. ജി കിഷന്‍ റെഡ്ഡി, യുവജനകാര്യ, കായിക സഹമന്ത്രി ശ്രീ നിസിത് പ്രമാണിക്, സ്‌പോര്‍ട്‌സ് സെക്രട്ടറി, ശ്രീ രവി മിത്തല്‍, കായിക മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു. പരിപാടിയുടെ ഭാഗമാകുന്നതിനായി സിന്ധുവിന്റെ മാതാപിതാക്കളായ പി. വിജയയും പി.വി രമണയും ഹൈദരാബാദില്‍ നിന്ന് എത്തി. പാര്‍ലമെന്റ് അംഗങ്ങളായ ശ്രീ ശ്യാംബാപ്പു റാവു, ശ്രീ ബന്ദി സഞ്ജയ് കുമാര്‍, ശ്രീ അരവിന്ദ് ധര്‍മ്മപുരി, ശ്രീ ടി ജി വെങ്കിടേഷ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
''ഇന്ത്യയിലെ ഏറ്റവും വലിയ ഒളിമ്പ്യന്‍മാരില്‍ ഒരാളാണ് പിവി സിന്ധു. അവര്‍ ഇന്ത്യയുടെ പ്രതീകവും, പ്രചോദനവുമാണ്, രാജ്യത്തിനായി കളിക്കാന്‍ ആഗ്രഹിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും ഭാവനയെ ആകര്‍ഷിക്കുകയും ചെയ്തു. തുടര്‍ച്ചയായ രണ്ട് ഒളിമ്പിക് ഗെയിമുകളില്‍ രണ്ട് ഒളിമ്പിക് മെഡലുകള്‍ നേടുകയെന്ന അവരുടെ അവിശ്വസനീയമായ നേട്ടം വളര്‍ന്നുവരുന്ന അത്‌ലറ്റുകളുടെ ഒരു തലമുറയ്ക്ക് പ്രചോദനം നല്‍കും. ഗവണ്‍മെന്റിന്റെ ടാര്‍ഗെറ്റ് ഒളിമ്പിക് പോഡിയം പദ്ധതി ഒളിമ്പിക്ക് പ്രതീക്ഷകളെ എങ്ങനെ വിജയപീഠത്തിലെത്തിക്കുന്നതിലേക്ക് വളര്‍ത്തുന്നുവെന്ന് അവരുടെ വിജയം കാണിക്കുന്നു. ടോക്കിയോ ഒളിമ്പിക്‌സിന് പുറപ്പെടുന്നതിന് തൊട്ടുമുമ്പ്, അവര്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഒരു ആശയവിനിമയം നടത്തിയിരുന്നു, വിജയിച്ചതിനുശേഷം, അവരെ വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്ത ആദ്യ വ്യക്തിയും അദ്ദേഹമായിരുന്നു. അവരുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ 130 കോടി ഇന്ത്യക്കാരുടെ ആവേശഭരിതരാണ്!'' ചടങ്ങില്‍ സംസാരിച്ച ശ്രീ ഠാക്കൂര്‍ പറഞ്ഞു,

''എന്റെ ഓരോ ആരാധകനും ഞാന്‍ നന്ദിപ്രകാശിപ്പിക്കാന്‍ നമ്മള്‍ സ്‌റ്റേഡിയത്തില്‍ ആരാധ കരൊന്നുമില്ലാതെയാണ് കളിച്ചതെങ്കിലും ഇന്ത്യയില്‍ നിന്നുള്ള കോടിക്കണക്കിന് ജനങ്ങള്‍ എന്നെ പിന്തുണച്ചിരുന്നുവെന്നും ഈ വിജയം അവരുടെ ആഗ്രഹത്തിന്റേതുകൂടിയാണെന്നതും എനിക്ക് ഉറപ്പുണ്ട്. നിരന്തരമായ പിന്തുണയ്ക്കും ത്യാഗത്തിനും എന്റെ മാതാപിതാക്കള്‍ക്കും ഈ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ എന്നോടൊപ്പം പ്രവര്‍ത്തിച്ച പരിശീലകനും നന്ദി രേഖപ്പെടുത്താനും ഞാന്‍ ആഗ്രഹിക്കുകയാണ്.'' വളശര ഉത്സാഹഭരിതയായി കാണപ്പെട്ട സിന്ധു  പറഞ്ഞു.

സിന്ധു ഒരു മികച്ച കായികതാരമാണെന്നും അത് അവര്‍ ആവര്‍ത്തിച്ച് സ്വയം തെളിയിച്ചിട്ടുണ്ടെന്നും ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീമതി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. സൂക്ഷ്മമായ തയ്യാറെടുപ്പും, ഗാഡ്ചിബൗളിയിലെ ലോകോത്തര പരിശീലന സൗകര്യങ്ങളും, ഒരു മികച്ച പരിശീലകനും, കുടുംബത്തിന്റെ പിന്തുണയും, സിന്ധുവിന്റെ സ്വന്തം സ്ഥിരോത്സാഹവും, കളിയുടെ മേഖലയിലെ മികവുമാണ് അവരുടെ വിജയത്തിന് സംഭാവനചെയ്തത്'',അവര്‍ പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് സമ്പൂര്‍ണ്ണ പ്രചോദനവും പ്രോത്സഹാനവും നേടാന്‍ കഴിയുന്ന ദിവസമാണിത്, വരാനിരിക്കുന്ന തലമുറകള്‍ക്ക് അവര്‍ എന്തൊരു പ്രചോദനമായിരിക്കുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.
ടോക്കിയോ ഒളിമ്പിക്‌സില്‍ സിന്ധുവിന്റെ വിജയപീഠം കയറല്‍ നിരവധി പ്രഥമനേട്ടങ്ങളുടെ കഥയാണെന്ന് ചടങ്ങില്‍ സംസാരിച്ച ശ്രീ റെഡ്ഡി പറഞ്ഞു. ആദ്യമായി രണ്ടു ഒളിമ്പിക്‌സ് മെഡലുകള്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതയാണ് അവര്‍, തുടര്‍ച്ചയായ രണ്ടു ഒളിമ്പിക്‌സുകളില്‍ മെഡലുകള്‍ നേടിയ വ്യക്തിയുമാണവര്‍ എന്നും അദ്ദേഹം വ്യക്തമാക്കി.
ചരിത്രം സൃഷ്ടിച്ചുകൊണ്ട് രണ്ടു തുടര്‍ച്ചയായ ഒളിമ്പിക്‌സ് മെഡലുകള്‍ നേടിയ പി.വി. സിന്ധുവിന് അഭിനന്ദനങ്ങളെന്ന് ചടങ്ങില്‍ സംസാരിച്ച ശ്രീ പ്രമാണിക് പറഞ്ഞു. അവരുടെ അര്‍പ്പണമനോഭാവവും ആത്മാര്‍ത്ഥതയും വിനയവും സ്‌പോര്‍ട്ടിംഗ് സ്പിരിട്ടും നമുക്കെല്ലാം പ്രചോദനമായി തുടരും. ഇന്ത്യ നിങ്ങളില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


(Release ID: 1742058) Visitor Counter : 279