സാംസ്‌കാരിക മന്ത്രാലയം

ആസാദി കാ അമൃത് മഹോത്സവം ആഘോഷത്തിന്റെ   പ്രത്യേക  പരിപാടി

Posted On: 02 AUG 2021 3:55PM by PIB Thiruvananthpuram

 
ന്യൂഡൽഹി ,  ആഗസ്റ്റ് 02,2021

ഇന്ത്യയുടെ  സ്വാതന്ത്ര്യത്തിന്റെ    75 -ാം   വാർഷികത്തിന്റെ ഭാഗമായി      ആസാദി കാ അമൃത് മഹോത്സവം രാജ്യമെമ്പാടും ആഘോഷിക്കുന്നു.  ഈ  ആഘോഷത്തിൽ  ജനങ്ങളുടെ പങ്കാളിത്തം ഉൾപ്പെടുത്തുന്നതിനായി നിരവധി പരിപാടികൾ സംഘടിപ്പിച്ച്  വരികയാണ് .  അത്തരമൊരു സവിശേഷ പരിപാടിയുടെ ഭാഗമായി  ദേശീയഗാനം ആലപിക്കാനും അതിന്റെ വീഡിയോ www.RASHTRAGAAN.IN എന്ന വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാനും പൊതുജനങ്ങൾക്ക് അവസരം നൽകുന്നു.  ദേശീയഗാനത്തിന്റെ ഈ വീഡിയോയുടെ  സമാഹാരം 2021 ആഗസ്റ്റ്  15 -ന് തത്സമയം പ്രദർശിപ്പിക്കും.

ഈ പരിപാടി  ജൂലൈ 25 -ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ്  പ്രഖ്യാപിച്ചത്  .

 ഈ വർഷം മാർച്ച് 12 ന് മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമത്തിൽ നിന്ന് ആസാദി കാ അമൃത് മഹോത്സവത്തിന് തുടക്കം കുറിച്ചത് .2022 ആഗസ്റ്റ്  15 ന് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിലേക്കുള്ള  75 ആഴ്ച കൗണ്ട്ഡൗണോട് കൂടിയാണ് പരിപാടിക്ക് തുടക്കമായത് 

 
IE/SKY


(Release ID: 1741584) Visitor Counter : 415