പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഗുജറാത്തിലെ പി എം ഗരീബ് കല്യാൺ അന്ന യോജനയുടെ ഗുണഭോക്താക്കളുമായി ആഗസ്റ്റ് 3 ന് സംവദിക്കും

Posted On: 01 AUG 2021 9:11PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ ഗുണഭോക്താക്ക ളുമായി 2021 ആഗസ്റ്റ് 3 ന് ഉച്ചയ്ക്ക് 12:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിക്കും.

പദ്ധതിയെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായി ഒരു ബഹുജന  പങ്കാളിത്ത പരിപാടി സംസ്ഥാനത്ത് ആരംഭിക്കുകയാണ്. 

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയെ  കുറിച്ച് :

കോവിഡ് -19 ന്റെ സാമ്പത്തിക ആഘാതം ലഘൂകരിക്കുന്നതിനും സഹായം നൽകുന്നതിനും പ്രധാനമന്ത്രി വിഭാവനം ചെയ്ത ഒരു ഭക്ഷ്യ സുരക്ഷാ ക്ഷേമ പദ്ധതിയാണ് പി എം ജി കെ വൈ . ഈ പദ്ധതി  പ്രകാരം, ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിൽ ഉൾപ്പെടുന്ന എല്ലാ ഗുണഭോക്താക്കൾക്കും   5  കിലോഗ്രാം   ഭക്ഷ്യധാന്യം   വീതം ഓരോ വ്യക്തിക്കും അധികമായി നൽകും. .

ഗുജറാത്ത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.

*****
 



(Release ID: 1741343) Visitor Counter : 157