ബഹിരാകാശ വകുപ്പ്
2022-ന്റെ മൂന്നാം പാദത്തിൽ ചന്ദ്രയാൻ 3 വിക്ഷേപിക്കാൻ സാധ്യത എന്ന് ഡോ. ജിതേന്ദ്ര സിങ്
Posted On:
28 JUL 2021 12:05PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂലൈ 27, 2021
പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടർന്നാൽ 2022-ന്റെ മൂന്നാം പാദത്തിൽ ചന്ദ്രയാൻ 3 വിക്ഷേപിക്കാൻ സാധ്യതയെന്ന് ആണവോർജ്ജ ബഹിരാകാശ മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.
ചന്ദ്രയാൻ 3 യാഥാർഥ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ അദ്ദേഹം വ്യക്തമാക്കി.
സംവിധാന രീതികളെ സംബന്ധിച്ച അന്തിമ തീരുമാനരൂപീകരണം, സബ്‌സിസ്റ്റമുകൾ തയ്യാറാക്കൽ, ഏകീകരണം, സ്പേസ്ക്രാഫ്റ്റ് തല വിശദ പരിശോധന, ഭൂമിയിൻമേലുള്ള സംവിധാനത്തിന്റെ പ്രകടനം വിലയിരുത്തൽ ലക്ഷ്യമിട്ടുള്ള പ്രത്യേക പരിശോധനകൾ തുടങ്ങിയ നിരവധി നടപടികളാണ് ചന്ദ്രയാൻ 3-ന്റെ നിർമ്മാണപ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളത്. എന്നാൽ ഇവ കോവിഡ് മഹാമാരിയെ തുടർന്ന് തടസ്സപ്പെട്ടിരുന്നു.
എന്നാൽ ഇതുമായി ബന്ധപ്പെട്ടതും വീടുകളിൽ ഇരുന്ന് ചെയ്യാൻ സാധിക്കുന്നതുമായ എല്ലാവിധ ജോലികളും അടച്ചുപൂട്ടൽ കാലയളവിൽ നടന്നിരുന്നു.
അടച്ചുപൂട്ടൽ നിയന്ത്രണങ്ങൾ ഒഴിവാക്കിയതിനെ തുടർന്ന് ചന്ദ്രയാൻ 3 മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയായിരുന്നു. നിലവിൽ ചന്ദ്രയാൻ 3 മായി ബന്ധപ്പെട്ട ഭൂരിഭാഗം പ്രവർത്തനങ്ങളും പൂർത്തിയായിട്ടുണ്ട്.
IE
(Release ID: 1739939)
Visitor Counter : 283