പ്രധാനമന്ത്രിയുടെ ഓഫീസ്‌

ധോളാവീരയെ ലോക പൈതൃക സ്ഥലമായി യുനെസ്‌കോ പ്രഖ്യാപിച്ചതില്‍ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു.

Posted On: 27 JUL 2021 5:37PM by PIB Thiruvananthpuram

ഹാരപ്പന്‍ നഗരമായ ധോളാവീരയെ ലോക പൈതൃക സ്ഥലമായി യുനെസ്‌കോ പ്രഖ്യാപിച്ചതില്‍  പ്രധാനമന്ത്രി  ശ്രീ. നരേന്ദ്ര മോദി സന്തുഷ്ടി    പ്രകടിപ്പിച്ചു.
'ഈ വാര്‍ത്തയില്‍ തികച്ചും സന്തോഷിക്കുന്നു.

ധോളവീര ഒരു പ്രധാന നഗര കേന്ദ്രമായിരുന്നു, മാത്രമല്ല നമ്മുടെ ഭൂതകാലവുമായുള്ള ഏറ്റവും പ്രധാനപ്പെട്ട ബന്ധമാണിത്. ചരിത്രം, സംസ്‌കാരം, പുരാവസ്തുശാസ്ത്രം എന്നിവയില്‍ താല്‍പ്പര്യമുള്ളവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണിത്.
ഞാന്‍  വിദ്യാര്‍ത്ഥിയായിരുന്ന  കാലത്താണ്  ഞാന്‍ ആദ്യമായി ധോളവീര സന്ദര്‍ശിച്ചത്, ആ സ്ഥലം എന്നെ അത്ഭുതപ്പെടുത്തി.
ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയില്‍, ധോളവീരയിലെ പൈതൃക സംരക്ഷണവും പുനഃസ്ഥാപിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ടൂറിസം  സൗഹൃദ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും ഞങ്ങളുടെ ടീം പ്രവര്‍ത്തിച്ചു. 


(Release ID: 1739573) Visitor Counter : 234