വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഐഎഫ്‌എഫ്‌ഐ: ഇന്ത്യൻ പനോരമ വിഭാഗത്തിലേക്കുള്ള എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി അടുക്കുന്നു
Posted On:
27 JUL 2021 12:19PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂലൈ 27, 2021
52-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഐഎഫ്‌എഫ്‌ഐ) 2021 ലെ ഇന്ത്യൻ പനോരമയിലേക്കുള്ള എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി അടുക്കുന്നു. 2021 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കാനിരിക്കുന്ന ഐഎഫ്‌എഫ്‌ഐയുടെ അടുത്ത പതിപ്പിനായുള്ള എൻട്രികൾക്കുള്ള ക്ഷണം 2021 ജൂലൈ 18 ന് മുതൽ ആരംഭിച്ചു.
ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2021 ഓഗസ്റ്റ് 12 ആണ്. കൂടാതെ ഓൺലൈൻ ആയി സമർപ്പിച്ച അപേക്ഷയുടെ ഹാർഡ് കോപ്പിയും മറ്റ് ആവശ്യമായ രേഖകളും സ്വീകരിക്കുന്ന അവസാന തീയതി 2021 ഓഗസ്റ്റ് 23 ആണ്.
2021 ഇന്ത്യൻ പനോരമയിലേക്കായി സിനിമകൾ സമർപ്പിക്കുമ്പോൾ ഒരു കൂട്ടം മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. ഫെസ്റ്റിവലിന് മുമ്പുള്ള 12 മാസങ്ങളിലായിരിക്കണം സമർപ്പിച്ച സിനിമയുടെ സിബിഎഫ്‌സി അല്ലെങ്കിൽ നിർമ്മാണം പൂർത്തിയാകുന്നത്, അതായത് 2020 ഓഗസ്റ്റ് 1 മുതൽ 2021 ജൂലൈ 31 വരെയുള്ള കാലയളവിൽ. സിബിഎഫ്‌സി സാക്ഷ്യപ്പെടുത്താത്തതും ഈ കാലയളവിനുള്ളിൽ നിർമ്മിച്ചതുമായ സിനിമകളും സമർപ്പിക്കാം. എല്ലാ സിനിമകളിലും ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ ഉണ്ടായിരിക്കണം.
RRTN/SKY
(Release ID: 1739483)
Visitor Counter : 201