രാസവസ്തു, രാസവളം മന്ത്രാലയം
വ്യാപാര ലാഭത്തില്‍ (ട്രേഡ് മാര്‍ജിന്‍) കേന്ദ്രസര്‍ക്കാര്‍രിന്റെ ഉയര്‍ന്നപരിധി നിര്‍ണ്ണയം (കാപ്പിംഗ്)മൂലം , 5 മെഡിക്കല്‍ ഉപകരണങ്ങളുടെ 91% ബ്രാന്‍ഡുകളുടെയും വില 88% വരെ താഴ്ന്നതായി റിപ്പോര്‍ട്ട്
പള്‍സ് ഓക്‌സിമീറ്റര്‍, രക്തസമ്മര്‍ദ്ദ നിരീക്ഷണ യന്ത്രം, നെബുലൈസര്‍ എന്നിവയുടെ വിലയില്‍ ഏറ്റവും കൂടുതല്‍ കുറവുണ്ടായതായി ഇറക്കുമതിക്കാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
പുതുക്കിയ വിപണി ചില്ലറ വില(എംആര്‍പി) 2021 ജൂലൈ 20 മുതല്‍ പ്രാബല്യത്തില്‍ വന്നു
Posted On:
24 JUL 2021 11:53AM by PIB Thiruvananthpuram
കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാന തീരുമാനപ്രകാരം, നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എന്‍.പി.പി.എ) പൊതു താല്‍പ്പര്യത്തിനായി അസാധാരണമായ അധികാരങ്ങള്‍ പ്രയോഗിച്ചുകൊണ്ട് അഞ്ച് മെഡിക്കല്‍ ഉപകരണങ്ങളുടെ വിപണി ലാഭത്തില്‍ (ട്രേഡ് മാര്‍ജിന്‍) ഉയര്‍ന്നപരിധി (കാപ്പിംഗ്) നിശ്ചയിച്ച് 2021 ജൂലൈ 13ന്റെ തീയതില്‍ വിജ്ഞാപനം ഇറക്കി.
1. പള്‍സ് ഓക്‌സിമീറ്റര്‍,
2. രക്തസമ്മര്‍ദ്ദ നീരീക്ഷണ യന്ത്രം,
3. നെബുലൈസര്‍,
4. ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, ഒപ്പം
5. ഗ്ലൂക്കോമീറ്റര്‍
എന്നിവയാണ് അവ.
വിതരണക്കാരന് നല്‍കുന്ന വിലയുടെ (പ്രൈസ് ടു ഡിസ്ട്രിബ്യൂട്ടര്‍ -പി.ടി.ഡി) തലത്തില്‍ മാര്‍ജിനില്‍ 70% വരെ ഉയര്‍ന്നപരിധിയാണ് നിശ്ചയിച്ചത്. 2021 ജൂലൈ 23 വരെ റിപ്പോര്‍ട്ട്‌ചെയ്യപ്പെട്ട ഇത്തരത്തിലുള്ള 684 മെഡിക്കല്‍ ഉപകരണങ്ങളുടെ ഉല്‍പ്പന്നങ്ങള്‍/ബ്രാന്‍ഡുകളില്‍ ഈ 620 ഉല്‍പ്പന്നങ്ങള്‍ളടെയും / ബ്രാന്‍ഡുകളടെയും (91%) വിപണി ചില്ല വില്‍പ്പന വില (എം.ആര്‍.പി.) കുറയുന്നതായി റിപ്പോര്‍ട്ടുചെയ്തു.
ഇറക്കുമതി ചെയ്യുന്ന പള്‍സ് ഓക്‌സിമീറ്റര്‍ ബ്രാന്‍ഡിന്റെ വിലയാണ് ഏറ്റവും താഴേയ്ക്കുള്ളതായി പുനരവലോകനം റിപ്പോര്‍ട്ട് ചെയ്യുന്നത്, യൂണിറ്റിന് 2,95,375 രൂപയാണ് കുറയുന്നത്. വില കുറയ്ക്കുന്നതിനുള്ള വിശദാംശങ്ങള്‍ ചുവടെയുള്ള പട്ടികയില്‍ നല്‍കിയിരിക്കുന്നു:
നമ്പര്‍
|
മെഡിക്കല്‍ ഉപകരണങ്ങള്‍
|
വിജ്ഞാപനത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്ത ബ്രാന്‍ഡുകളുടെ എണ്ണം
|
എം.ആര്‍.പി താഴോട്ടുപോയ ബ്രാന്‍ഡുകളുടെ എണ്ണം
|
എം.ആര്‍.പിയില്‍ റിപ്പോര്‍ട്ട് ചെയ്ത മിനിമം കുറവ്
|
|
|
|
|
Rs
|
Percentage
|
1A
|
പള്‍സ് ഓക്‌സി മീറ്റര്‍-ഫിങ്കര്‍ ടിപ്
|
136
|
127 (93%)
|
5,150
|
88%
|
1B
|
പള്‍സ് ഓക്‌സി മീറ്റര്‍-മറ്റുള്ളവ
|
73
|
62 (85%)
|
2,95,375
|
47%
|
2
|
രക്തസമ്മര്‍ദ്ദ നീരീക്ഷണ യന്ത്രം
|
216
|
195 (90%)
|
6,495
|
83%
|
3
|
നെബുലൈസര്‍
|
137
|
124 (91%)
|
15,175
|
77%
|
4
|
ഡിജിറ്റല്‍ തെര്‍മോമീറ്റര്‍
|
88
|
80 (91%)
|
5,360
|
77%
|
5
|
ഗ്ലൂക്കോമീറ്റര്‍
|
34
|
32 (94%)
|
1,500
|
80%
|
|
Total
|
684
|
620 (91%)
|
|
|
എല്ലാ വിഭാഗങ്ങളിലുമുള്ള ഇറക്കുമതി, ആഭ്യന്തര ബ്രാന്‍ഡുകള്‍ക്ക് എം.ആര്‍.പിയില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പള്‍സ് ഓക്‌സിമീറ്റര്‍, രക്തസമ്മര്‍ദ്ദ നിരീക്ഷണ യന്ത്രം, നെബുലൈസര്‍ എന്നിവയുടെ വിലയാണ് ഏറ്റവും കുറഞ്ഞതെന്ന് ഇറക്കുമതിക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പുതുക്കിയ എം.ആര്‍.പി 2021 ജൂലൈ 20 മുതല്‍ നിലവില്‍ വരും കര്‍ശനമായ നിരീക്ഷണത്തിനും നടപ്പാക്കലിനുമായി ഇവയുടെ ബ്രാന്‍ഡുകളുംഇനംതിരിച്ചുള്ള സവിശേഷതകളും (സ്‌പെസിഫിക്കേഷന്‍) സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍മാ രുമായും പങ്കുവച്ചിട്ടുമുണ്ട്.
പ്രസക്തമായ നിര്‍ദ്ദേശങ്ങള്‍ എന്‍.പി.പിഎയുടെ വെബ്‌സൈറ്റില്‍ ( www.nppa.gov.in) ലഭ്യമാണ്. ഇവയുടെ ലഭ്യത നിരീക്ഷിക്കുന്നതിനായി ഈ മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാതാക്കള്‍ / ഇറക്കുമതിക്കാര്‍ എന്നിവരോട് ത്രൈമാസ സ്‌റ്റോക്ക് വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഈ സവിശേഷ നീക്കത്തിന് വ്യവസായ അസോസിയേഷനുകളായ ഫിക്കി, അഡ്വാമെഡ്, എ.എം.സി.എച്ച്.എ.എം എന്നിവയില്‍ നിന്ന് ഈ സുപ്രധാന നീക്കത്തിന് പിന്തുണ ലഭിച്ചിട്ടുണ്ട്.
****
(Release ID: 1738566)
Visitor Counter : 205