ധനകാര്യ മന്ത്രാലയം

161-ാ മത്തെ ആദായനികുതി ദിനം: രാഷ്ട്രനിര്‍മാണത്തിലേക്കുള്ള യാത്ര

Posted On: 24 JUL 2021 12:21PM by PIB Thiruvananthpuram

ആദായനികുതി ദിനത്തിന്റെ 161-ാം വാര്‍ഷികം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സും (സിബിഡിടി) രാജ്യത്തുടനീളമുള്ള എല്ലാ ഫീല്‍ഡ് ഓഫീസുകളും ഇന്ന് ആചരിച്ചു. ഇതിന്റെ ഭാഗമായി, ഫീല്‍ഡ് ഓഫീസുകളും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. ആദായനികുതി വകുപ്പിന്റെ ഏകോപനം, ശേഷി , സഹകരണം, ക്രിയാത്മക ഇടപെടല്‍ എന്നിവ പ്രതിഫലിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഐസിഎഐ യുടെ പ്രാദേശിക ഘടകങ്ങള്‍, വ്യാപാര സംഘടനകള്‍ തുടങ്ങിയവരുള്‍പ്പെടെ ബാഹ്യ പങ്കാളികളും പങ്കെടുത്ത വെബിനാറുകളും ഉള്‍പ്പെടുന്നു. വനവൽക്കരണ യജ്ഞങ്ങൾ , വാക്‌സിനേഷന്‍ ക്യാമ്പുകള്‍, കൊവിഡ് 19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും കൊവിഡ് കാരണം ജീവന്‍ നഷ്ടപ്പെട്ട ഉദ്യോഗസ്ഥരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നതുള്‍പ്പെടെ കോവിഡ്കാലത്തു പ്രവര്‍ ത്തിച്ച ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനക്കത്തുകള്‍ നല്‍ക ലും ഇതിന്റെ ഭാഗമായി നടന്നു.

 2014 മുതല്‍ ഗവണ്മെന്റ് കൈക്കൊണ്ട പരിഷ്‌കരണ നടപടികള്‍ ശരിയായ രീതിയില്‍ നടപ്പാക്കിയതില്‍ കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിര്‍മല സീതാരാമന്‍ ആദായനികുതി വകുപ്പിന് അയച്ച സന്ദേശത്തില്‍  അഭിനന്ദിച്ചു. സത്യസന്ധരായ നികുതി ദായകര്‍ രാജ്യത്തിന്റെ പുരോഗതിക്ക് അവര്‍ നല്‍കിയ സംഭാവനകളുടെ പേരില്‍ അംഗീകരിക്കപ്പെടാന്‍ അര്‍ഹരാണെന്ന് അവര്‍ പറഞ്ഞു. വകുപ്പിന്റെ നടപടിക്രമങ്ങളും പ്രക്രിയകളും ലഘൂകരിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ തടസ്സരഹിതവും നീതിയുക്തവും സുതാര്യവുമാക്കുന്നതിനായി പ്രവര്‍ത്തിച്ചതിന് അവര്‍ അഭിനന്ദിച്ചു. പകര്‍ച്ചവ്യാധി മൂലമുണ്ടായ ബുദ്ധിമുട്ടുക ള്‍ക്കിടയിലും നികുതിദായകര്‍ അവരുടെ നികുതി വിഹിതം നല്‍കല്‍ ബാധ്യതകള്‍ നിറവേറ്റിയതിനെ അവര്‍ പ്രശംസിച്ചു. പകര്‍ച്ചവ്യാധി മൂലം ഔദ്യോഗിക ചുമതലകള്‍ക്കിടെ ജീവന്‍ നഷ്ടപ്പെട്ട ഉദ്യോഗസ്ഥരെ അനുസ്മരിച്ചുകൊണ്ട്, ദേശീയതലത്തിലെ ലക്‌ഷ്യം കൈവരിക്കാൻ  അവര്‍ നല്‍കിയ സംഭാവനകള്‍ ഒരിക്കലും മറക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.വ

വരുമാന ശേഖരണത്തിലും നികുതി നയങ്ങള്‍ ന്യായമായും സുതാര്യമായും നടപ്പാക്കുന്നതിലുമുള്ള വകുപ്പിന്റെ ഇരട്ട ദൗത്യം നന്നായി നിര്‍വഹിച്ചതിന് ധനകാര്യ സഹമന്ത്രി ശ്രീ പങ്കജ് ചൗധരി സന്ദേശത്തില്‍ അഭിനന്ദിച്ചു. മിക്ക പ്രക്രിയകളും നടപടികളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറ്റിയിട്ടുണ്ട്. നികുതിദായകര്‍ ആദായനികുതി ഓഫീസുകള്‍ നേരിട്ടു സന്ദര്‍ശിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കു കയോ കുറയ്ക്കുകയോ ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നികുതിദായകരുമായുള്ള ആശയവിനി മയം ഇപ്പോള്‍ സ്വമേധയാ വിശ്വാസത്തിന്റെയും ആദര വിന്റെയും തലത്തില്‍ പാലിക്കുന്ന ഒരു സ്വഭാവമാണ് ഉള്ളതെന്ന വസ്തുത അദ്ദേഹം എടുത്തുപറഞ്ഞു.

നേരിട്ടുള്ള നികുതി നിര്‍വഹണം നിര്‍വഹിക്കുന്ന ഏജന്‍സിയെന്ന നിലയില്‍ രാജ്യത്തിന് നല്‍കിയ സമഗ്ര സേവനത്തിന് ആദായനികുതി വകുപ്പിനെ ധനകാര്യ സഹമന്ത്രി ഡോ. ഭാഗവത് കിഷൻ റാവു  കാരാദ് സന്ദേശത്തില്‍ അഭിനന്ദിച്ചു. നികുതികള്‍ ഗവണ്മെന്റിന്റെ  വരുമാന മാര്‍ഗ്ഗം മാത്രമല്ല, ചില സാമൂഹിക-സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്ന തിനുള്ള ഫലപ്രദമായ ഉപകരണം കൂടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കരുത്തുറ്റതും കാലത്തിന്റെ ആവശ്യത്തിനനുസരിച്ച് വികസിക്കാന്‍ പ്രാപ്തിയുള്ള തുമാണെന്ന് തെളിയിച്ചതിന് വകുപ്പിനെ അദ്ദേഹം അഭിനന്ദിച്ചു.  ന്യായവും സുതാര്യതയും സംബന്ധിച്ച തത്വങ്ങളാല്‍ നയിക്കപ്പെടുന്ന ഒരു പ്രൊഫഷണല്‍ സ്ഥാപനം എന്ന നിലയില്‍ വകുപ്പിന്റെ പ്രശസ്തി നിലനിര്‍ത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

റവന്യൂ സെക്രട്ടറി ശ്രീ തരുണ്‍ ബജാജ് വകുപ്പിന് ആശംസകള്‍ നേര്‍ന്നു.  നമ്മുടെ സമ്പദ്വ്യവസ്ഥയിലെ ഉയര്‍ന്നുവരുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടുന്ന തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനും നികുതി പിരിവില്‍ ആരോഗ്യകരമായ വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞതിനും അദ്ദേഹം വകുപ്പിനെ അഭിനന്ദിച്ചു. വരുമാന ശേഖരണത്തോടുള്ള സമീപനത്തെ പുനക്രമീകരിക്കാന്‍ വകുപ്പ് സ്വീകരിച്ച നടപടികളെ അദ്ദേഹം അഭിനന്ദിച്ചു. അതിന്റെ പ്രവര്‍ത്തനം വിശ്വാസ്യത അടിസ്ഥാനമാക്കിയുള്ളതും നികുതിദായ കരെ കേന്ദ്രീകരിച്ചുള്ളതുമാക്കി. കോവിഡ് 19 മഹാമാരിക്കെതിരായ പ്രതിരോധ കുത്തിവയ്പു ക്യാമ്പുകളും രോഗം ബാധിച്ച ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്ത നങ്ങളും സംഘടിപ്പിക്കുന്നതിനായി വകുപ്പിന്റെ ഫീല്‍ഡ് ഘടകങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

സി.ബി.ഡി.ടി ചെയര്‍മാന്‍ ശ്രീ. ജെ. ബി. മോഹന്‍പാത്ര വകുപ്പിലെ അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ ക്കും ആശംസകള്‍ നേര്‍ന്നു. അവരുടെ കൂട്ടായ പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും രാജ്യത്തി ന്റെ വരുമാനം നേടിയെടുക്കുന്ന വിഭാഗമായും നികുതി ദായകരുടെ സേവന ദാതാവെന്ന നിലയിലും അവരുടെ ഇരട്ട പങ്ക് ഫലപ്രദമായി നിറവേറ്റുകയും ചെയ്തു.  'സത്യസന്ധരെ ബഹുമാനിക്കുക', ' നികുതി നിര്‍വഹണ ത്തില്‍ മുഖം നോക്കാതിരിക്കുക' തുടങ്ങിയ വലുതും വിദൂരവുമായ നയ നടപടികളെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം, ഈ സംരംഭങ്ങള്‍ വകുപ്പുതല പ്രവര്‍ത്ത നങ്ങളെ കൂടുതല്‍ സുതാര്യവും വസ്തുനിഷ്ഠവും നികുതിദായക സൗഹൃദവുമാക്കി മാറ്റി എന്നു പറഞ്ഞു. മഹാമാരിക്കാലത്ത് ഔദ്യോഗിക ചുമതലകള്‍ക്കിടയി ല്‍ ജീവന്‍ നഷ്ടപ്പെട്ട ഉദ്യോഗസ്ഥരുടെയും ജീവനക്കാ രുടെയും കുടുംബങ്ങളെ അദ്ദേഹം ഹൃദയംഗമമായ അനുശോചനം അറിയിച്ചു. സ്വന്തം ഉത്തരവാദിത്തങ്ങ ളോടുള്ള അവരുടെ സമര്‍പ്പണം വകുപ്പിനെ കൂടുതല്‍ പ്രതിബദ്ധതയുള്ള, കൂടുതല്‍ മാനുഷികവും കാര്യക്ഷമ തയുള്ള സ്ഥാപനവും കൂടുതല്‍ പ്രൊഫഷണലുമാക്കി മാറ്റാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 ****



(Release ID: 1738523) Visitor Counter : 195