പ്രധാനമന്ത്രിയുടെ ഓഫീസ്‌

മഹാരാഷ്ട്രയിലെ റായ്ഗഡിൽ മണ്ണിടിച്ചിൽ മൂലമുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു

പി എം എൻ ആർ എഫിൽ നിന്ന് സഹായധനം അനുവദിച്ചു

Posted On: 23 JUL 2021 6:43PM by PIB Thiruvananthpuram

മഹാരാഷ്ട്രയിലെ റായ്ഗഡിൽ  മണ്ണിടിച്ചിൽ  മൂലമു ണ്ടായ ജീവഹാനിയിൽ  പ്രധാനമന്ത്രിശ്രീ. നരേന്ദ്ര മോദി  ദുഃഖം രേഖപ്പെടുത്തി.

മഹാരാഷ്ട്രയിലെ റായ്ഗഡിൽ മണ്ണിടിച്ചിൽ  മൂലമുണ്ടാ യ ജീവഹാനിയിൽ അതീവ ദുഖമുണ്ടെന്ന്  പ്രധാനമന്ത്രി ഒരു ട്വീറ്റിൽ പറഞ്ഞു. ദുഖാർത്ഥരായ  കുടുംബങ്ങൾക്ക് എന്റെ അനുശോചനം. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നു  ഞാൻ  പ്രാർത്ഥിക്കുന്നു.

കനത്ത മഴയെത്തുടർന്ന് മഹാരാഷ്ട്രയിലെ സ്ഥിതി ഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ് .ദുരിതബാധിതർക്ക് സഹായം നൽകുകയും ചെയ്യുന്നു."

****


(Release ID: 1738361) Visitor Counter : 165