പോസ്റ്റഡ് ഓണ്‍:
22 JUL 2021 9:18PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ. ഉദ്ധവ് താക്കറെയുമായി സംസാരിച്ചു. കനത്ത മഴയുടെയും, വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തല ത്തിൽ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലെ സ്ഥിഗതി കൾ ചർച്ച ചെയ്തു
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : "മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഉദ്ദവ് താക്കറെയോട് സംസാരിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം മഹാരാഷ്ട്ര യുടെ ചില ഭാഗങ്ങളിൽ ഉണ്ടായിട്ടുള്ള സ്ഥിതിഗതികൾ ചർച്ച ചെയ്തു. സാഹചര്യം ലഘൂകരിക്കാൻ കേന്ദ്രത്തി ന്റെ എല്ലാ പിന്തുണയും ഉറപ്പ് നൽകി. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനായി പ്രാർത്ഥിക്കുന്നു.
*****