പ്രധാനമന്ത്രിയുടെ ഓഫീസ്‌

വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായി കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ട് പ്രധാന മന്ത്രി നടത്തിയ സംഭാഷണം

Posted On: 16 JUL 2021 2:02PM by PIB Thiruvananthpuram

നമസ്‌കാര്‍ ജി
കൊറോണയ്ക്ക് എതിരെ രാജ്യത്തു നടക്കുന്ന പോരാട്ടം സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട വിവിധ വിഷയങ്ങള്‍  നിങ്ങള്‍ എല്ലാവരും അവതരിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. രണ്ടു ദിവസം മുമ്പ് ഈ വിഷയങ്ങള്‍ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിമാരുമായും ഈ പ്രശ്‌നങ്ങള്‍  ചര്‍ച്ച ചെയ്യാന്‍ എനിക്കു അവസരം ലഭിക്കുകയുണ്ടായി. സ്ഥിതിഗതികള്‍ വളരെ വഷളായിരിക്കുന്ന സംസ്ഥാനങ്ങളോടാണ് ഞാന്‍ പ്രത്യേകമായി സംസാരിക്കുന്നത്.
സുഹൃത്തുക്കളെ,
കഴിഞ്ഞ ഒന്നര വര്‍ഷമായി നമ്മുടെ കൂട്ടായ പരിശ്രമങ്ങള്‍ കൊണ്ടും പരസ്പര സഹകരണം കൊണ്ടും മാത്രമാണ് രാജ്യം ഈ മഹാമാരിക്കെതിരെയുള്ള പോരാട്ടം നടത്തിയിട്ടുള്ളത്.വിവിധ സംസ്ഥാന ഗവണ്‍മെന്റുകള്‍ ഇതിലൂടെ അന്യോന്യം പലതും പഠിച്ചു, നല്ല ശീലങ്ങള്‍ മനസിലാക്കി, പരസ്പരം സഹകരിച്ചു, എല്ലാം പ്രശംസനീയം തന്നെ. ഈ പോരാട്ടത്തില്‍ നമുക്ക് വിജയിക്കാന്‍ സാധിക്കുന്നത് ഇത്തരം പരിശ്രമങ്ങള്‍ കൊണ്ടു മാത്രമാണ് എന്ന് അനുഭവിത്തില്‍ നിന്നു നമുക്കു പറയാന്‍ കഴിയും.
സുഹൃത്തുക്കളെ,
മൂന്നാം തരംഗത്തിന്റെ വരവ് സംബന്ധിച്ച ഭീതി കൃത്യമായി സൂചിപ്പിക്കപ്പെടുന്ന ഒരു ദശാസന്ധിയിലൂടെയാണ് നാം കടന്നു പോകുന്നത് എന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. എന്നാല്‍ മിക്ക സംസ്ഥാനങ്ങളിലും നിന്ന് കൊറോണ രോഗികളുടെ എണ്ണം കുറയുന്നു എന്ന വാര്‍ത്ത വലിയ ആശ്വാസമാണ് മനസിനു നല്‍കുന്നത്. രോഗവ്യാപനം കുറയുന്ന ഈ പ്രവണതയുടെ പശ്ചാത്തലത്തില്‍ രണ്ടാം തരംഗത്തില്‍ നിന്ന് വൈകാതെ രാജ്യം വിമുക്തമാകും എന്നാണ് വിദഗ്ധരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഏതാനും സംസ്ഥാനങ്ങളിലെ രോഗികളുടെ സംഖ്യ ഇപ്പോഴും ഉയരുന്നത് നമ്മെ  ഇപ്പോഴും അസ്വസ്ഥരാക്കുന്നു.
സുഹൃത്തുക്കളെ,
ഇന്ന് ആറു സംസ്ഥാനങ്ങളാണ് ഈ ചര്‍ച്ചയില്‍ നമ്മോടൊപ്പം ഉള്ളത്. കഴിഞ്ഞ ആഴ്ച്ച രാജ്യത്തുണ്ടായിരിക്കുന്ന 80 ശതമാനം കൊറോണ പോസിറ്റിവ് കേസുകളും നിങ്ങളുടെ സംസ്ഥാനങ്ങളില്‍ നിന്നാണ്. രാജ്യത്തുണ്ടായിരിക്കുന്ന 84 ശതമാനം കൊറോണ മരണങ്ങളും ഈ സംസ്ഥാനങ്ങളില്‍ നിന്നു തന്നെ. രണ്ടാം തരംഗം ഉണ്ടായ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിയന്ത്രണ വിധേയമാണ് എന്ന് വിദഗ്ധര്‍ കരുതുന്നു. മഹാരാഷ്ട്രയിയിലും കേരളത്തിലുമാണ് രോഗവ്യാപന നിരക്ക് തുടര്‍ച്ചായി ഉയര്‍ന്നുകൊണ്ടിരിക്കുന്നത്്. ഇത് നമ്മെയും രാജ്യത്തെ മുഴുവനെ തന്നെയും വളരെ ആകുലപ്പെടുത്തുന്ന കാര്യമാണ്. രണ്ടാം തരംഗം വരുന്നതിന് മുമ്പും ഇത്തരം പ്രവണതകള്‍ ജനുവരി - ഫെബ്രുവരിയില്‍ കണ്ടിരുന്നു എന്ന കാര്യം നിങ്ങള്‍ ഓര്‍മ്മിക്കണം. അതിനാല്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുമ്പോള്‍ അതിനെ നിയന്ത്രണ വിധേയമാക്കിയില്ലെങ്കില്‍ സ്വാഭാവികമായി ആശങ്ക ഉയരും. രോഗികളുടെ എണ്ണം ഉയരുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം തരംഗത്തിന്റെ സാധ്യത തടയാനുള്ള എല്ലാ നിയന്ത്രണ നടപടികളും സ്വീകരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
സുഹൃത്തുക്കളെ,
ദീര്‍ഘകാലം രോഗികളുടെ സംഖ്യ ഉയര്‍ന്നുകൊണ്ടിരുന്നാല്‍ കൊറോണ വൈറസിന്റെ ഉള്‍പരിവര്‍ത്തനത്തിനും അവയുടെ പുതിയ വകഭേദങ്ങള്‍ക്കുമുള്ള  സാധ്യതകളിലേയ്ക്കാണ് വിദഗ്ധര്‍ വിരല്‍ ചൂണ്ടുന്നത്. അതിനാല്‍  കൊറോണയുടെ മൂന്നാം തരംഗത്തിന്റെ വരവ് തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടത് പരമ പ്രധാനമാണ്. ഈ ദിശയില്‍ നിങ്ങള്‍ സ്വീകരിച്ചിരിക്കുന്ന നയങ്ങള്‍ തന്നെയാണ് രാജ്യം മുഴുവനും നടപ്പാക്കിയിരിക്കുന്നത്.  നമുക്ക് അതിന്റെ ഒരു അനുഭവവും ഉണ്ട്. നിങ്ങള്‍ക്കും അത് പരീക്ഷിച്ച് തെളിഞ്ഞ ഒരു രീതിയാണ്. പ്രതിരോധ കുത്തി വയ്പിനൊപ്പം പരിശോധന, അന്വേഷിക്കുക, ചികിത്സിക്കുക എന്ന രീതിയില്‍ ഊന്നി നാം മുന്നേറണം.  സൂക്ഷ്മ നിയന്ത്രിത മേഖലകള്‍ക്കു നാം പ്രത്യേക ശ്രദ്ധ നല്‍കണം. രോഗ വ്യാപന നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നതും രോഗികളുടെ സംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുന്നതുമായ ജില്ലകള്‍ക്ക്  കൂടുതല്‍ ഊന്നല്‍ നല്‍കണം. ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതില്‍ നിര്‍ബന്ധം പിടിക്കാതെ സൂക്ഷ്മ നിയന്ത്രണ മേഖലകള്‍ കണ്ടെത്തി അതുവഴി  സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിനു പ്രാധാന്യം നല്‍കി എന്നാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സുഹൃത്തുക്കളുമായി സംസാരിക്കവെ അവര്‍ പങ്കുവച്ച സംഗതി. ഇത്തരം ജില്ലകള്‍ക്കു പ്രത്യേക പ്രാധാന്യം നല്‍കിക്കൊണ്ട്  സംസ്ഥാനത്ത് ഉടനീളം പരമാവധി പരിശോധന വര്‍ധിപ്പിക്കണം. വ്യാപനംമ കൂടുതലുള്ള ജില്ലകളില്‍ പ്രതിരോധ കുത്തിവയ്പും നമുക്ക് തന്ത്രപ്രധാനമായ സാമഗ്രി തന്നെ. കൊറോണ മൂലം ഉണ്ടാകുന്ന പ്രയാസങ്ങളെ നേരിടുന്നതിന് പ്രിരോധ കുത്തിവയ്പിനെ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. ആര്‍ടി പിസിആര്‍ പരിശോധന ശേഷി വര്‍ധിപ്പിക്കുന്നതിന് നിരവധി സംസ്ഥാനങ്ങള്‍ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഇതും വളരെ പ്രശംസനീയവും അടിയന്തിരവുമായ നടപടി തന്നെ. വൈറസിനെ ഫലപ്രദമായി തടയുന്നതിന് ആര്‍ടി പിസിആര്‍ പരിശോധന ശേഷി വര്‍ധിപ്പിക്കുന്നത് വളരെ ഫലപ്രദമാണ്.
സുഹൃത്തുക്കളെ,
ഐസിയു കിടക്കള്‍, പരിശോധനാ ശേഷി വര്‍ധിപ്പിക്കല്‍, മറ്റ് അടിയന്തിര ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഈ സംസ്ഥാനങ്ങള്‍ക്കാവശ്യമായ പണം ലഭ്യമാക്കിയിട്ടുണ്ട്. അടുത്ത നാളില്‍ കേന്ദ്ര ഗവണ്‍മെന്റ് 23000 കോടി രൂപയുടെ അടിയന്തിര കോവിഡ് റെസ്‌പോണ്‍സ് പാക്കേജ് അനുവദിച്ചിട്ടുണ്ട്. നാം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട മേഖലകളില്‍ പ്രത്യേകിച്ച്  ഗ്രാമങ്ങളില്‍ ഈ തുക പരമാവധി പ്രയോജനപ്പെടുത്തി ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യത്തില്‍ എന്തെങ്കിലും വിടവ് ഉണ്ടെങ്കില്‍ അതു നികത്തുന്നതിനും സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കണം. അതുപോലെ തന്നെ  എല്ലാ സംസ്ഥാനങ്ങളിലെയും വിവരസാങ്കേതിക ശ്രുഖല,  കണ്‍ട്രോള്‍ റൂമുകള്‍, കോള്‍ സെന്ററുകള്‍  എന്നീ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതും തുല്യപ്രാധാന്യം അര്‍ഹിക്കുന്നു. കാരണം രക്ഷാ സാമഗ്രികള്‍ സംബന്ധിച്ച വിവരങ്ങള്‍ പൗരന്മാര്‍ക്ക് വളരെ സുതാര്യമായ രീതിയിലാണ് ലഭ്യമാക്കിയിരിക്കുന്നത്. അതിനാല്‍  രോഗികളും ബന്ധുക്കളും ചികിസ്തക്കായി വെപ്രാളപ്പെട്ട് ഓടി നടക്കേണ്ടതില്ല.
സുഹൃത്തുക്കളെ,
നിങ്ങളുടെ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള 332 ഓക്‌സിജന്‍ പ്ലാന്റുകളില്‍ 53 എണ്ണം മാത്രമെ കമ്മിഷന്‍ ചെയ്തിട്ടുള്ളു എന്നു ഞാന്‍ മനസിലാക്കുന്നു.  എത്രയും വേഗം ഈ പ്ലാന്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുവാന്‍ എല്ലാ സംസ്ഥാനങ്ങളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ ജോലിക്കായി ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെ തന്നെ ചുമതലപ്പെടുത്തുക ഈ ജോലി ദൗത്യ രീതിയില്‍ 15 -20 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയായി എന്ന് ഉറപ്പു വരുത്തുകയും ചെയ്യുക.
സുഹൃത്തുക്കളെ,
കുട്ടികളെ സംബന്ധിച്ചതാണ് മറ്റൊരു ഉത്ക്കണ്ഠ.  കൊറോണയില്‍ നിന്നു കുട്ടികളെ സംരക്ഷിക്കാനുള്ള പൂര്‍ണമായ തയാറെടുപ്പുകള്‍ നാം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
സുഹൃത്തുക്കളെ,
കഴിഞ്ഞ രണ്ടാഴ്ച്ചയായി പല യൂറോപ്യന്‍ രാജ്യങ്ങളിലും കൊറോണയുടെ തീവ്ര വ്യാപനത്തിനു നാം സാക്ഷികളായി. യൂറോപ്പിലും അമേരിക്കയിലും മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളിലും,  കിഴക്ക് ബംഗ്ലാദേശ്, മ്യാന്‍മര്‍, ഇന്തോനേഷ്യ, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളിലും  രോഗികളുടെ എണ്ണം അതിവേഗത്തില്‍ പെരുകുന്ന കാഴ്ച്ചയാണ് കാണുന്നത്. ചിലയിടങ്ങളില്‍ രോഗികളുടെ എണ്ണം നാലിരട്ടിയും മറ്റു ചിലയിടങ്ങളില്‍ എട്ടിരട്ടിയും പത്തിരട്ടിയും പെരുകിയിരിക്കുന്നു. ഇത് ലോകത്തിനും നമുക്കും ഒരു മുന്നറിയിപ്പാണ്.  കൊറോണ ഇനിയും നമ്മെ വിട്ടു പോയിട്ടില്ല എന്ന് നാം ജനങ്ങളേ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കണം. ലോക്ക് തുറന്ന പ്രദേശങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇതിലും വലിയ ഉത്ക്കണ്ഠയാണ് ഉയര്‍ത്തുന്നത്. ഇതു സംബന്ധിച്ച് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ എന്റെ എല്ലാ സുഹൃത്തുക്കളുമായി ഞാന്‍ എന്റെ ഉത്ക്കണ്ഠ പങ്കുവച്ചു.  ഈ ആശയം ഇന്നു വീണ്ടും ഊന്നിപ്പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ന് നമ്മോടൊപ്പം ചേര്‍ന്നിട്ടുള്ള സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ധാരാളം മെട്രോപ്പൊളീറ്റന്‍ നഗരങ്ങളുണ്ട്. അതിനാല്‍ പൊതുസ്ഥലങ്ങളില്‍ ആള്‍ക്കൂട്ടത്തെ തടയുന്നതിന്  ജാഗ്രത പുലര്‍ണം എന്ന്്് നാം ഓര്‍മ്മിക്കണം. ഈ ദിശയില്‍ നിങ്ങലുടെ വിലയേറിയ അനുഭവങ്ങള്‍ തീര്‍ച്ചയായും ഉപകാരപ്പെടും. ഉറപ്പ്. ഈ പ്രധാന യോഗത്തിനു വേണ്ടി സമയം കണ്ടെത്തിയതിന് വളരെ നന്ദി.  എല്ലാ ബഹുമാന്യ മുഖ്യമന്ത്രിമാരും സൂചിപ്പിച്ചതു പോലെ ഞാന്‍ എപ്പോഴും നിങ്ങള്‍ക്കു പ്രാപ്യനാണ്, നിങ്ങളുമായി ബന്ധപ്പെടുകയും ചെയ്യാം. ഭാവിയിലും അങ്ങിനെയായിരിക്കും. അങ്ങിനെ ഈ പ്രചാരണ പരിപാടിയിലൂടെ നമുക്ക് നിര്‍ദ്ദിഷ്ഠ സംസ്ഥാനങ്ങളെ രക്ഷിക്കണം. ഈ പ്രതിസന്ധിയില്‍ മനുഷ്യരാശിയെ രക്ഷിക്കണം. എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു. വളരെ നന്ദി.

 

***


(Release ID: 1736292) Visitor Counter : 159