ഊര്‍ജ്ജ മന്ത്രാലയം

സംസ്ഥാന വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ ഒമ്പതാമത് സംയോജിത റേറ്റിംഗും റാങ്കിംഗും കേന്ദ്ര വൈദ്യുതി മന്ത്രി പ്രഖ്യാപിച്ചു

Posted On: 16 JUL 2021 2:52PM by PIB Thiruvananthpuram



 ന്യൂഡൽഹിജൂലൈ 16, 2021

സംസ്ഥാന വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ ഒമ്പതാമത് സംയോജിത റേറ്റിംഗുംറാങ്കിംഗും കേന്ദ്ര വൈദ്യുതി മന്ത്രി ശ്രീ ആർകെസിംഗ് ഇന്ന് പുറത്തിറക്കി. 2019-20 സാമ്പത്തിക വർഷത്തെ വാർഷിക സംയോജിത റേറ്റിംഗ് എല്ലാ സ്ഥാപനങ്ങളുടെയും ഊർജ്ജിത പങ്കാളിത്തത്തോടെ പൂർത്തിയാക്കിയതിൽ മന്ത്രി അഭിനന്ദനം അറിയിച്ചു.

മഹാമാരിക്കിടയിലും പ്രക്രിയ വിജയകരമായി പൂർത്തിയാക്കുന്നതിൽ സജീവ പങ്കു വഹിക്കുകയും പിന്തുണ നൽകുകയും ചെയ്ത ബന്ധപ്പെട്ട എല്ലാവരെയുംപ്രത്യേകിച്ച് സംസ്ഥാന വിതരണ സ്ഥാപനങ്ങളെ അദ്ദേഹം അഭിനന്ദിച്ചുഇന്ത്യൻ വൈദ്യുതി വിതരണ മേഖലയുടെ തൽസ്ഥിതി മനസ്സിലാക്കാനുംപ്രകടനം വിലയിരുത്താനും മെച്ചപ്പെടുത്താനും പ്രക്രിയ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തുസംസ്ഥാന സർക്കാരുകൾക്കും, വായ്പ നൽകുന്ന സ്ഥാപനങ്ങൾക്കും, ബന്ധപ്പെട്ടവർക്കും സുപ്രധാന തീരുമാനങ്ങളെടുക്കാൻ ഇത് സഹായകമാകും.

മഹത്തായ 35 വർഷങ്ങൾ പൂർത്തീകരിച്ച പിഎഫ്സിയെ (Power Finance Corporation Ltd-PFC) മന്ത്രി അഭിനന്ദിച്ചുവൈദ്യുതി മേഖലയിലെ കേന്ദ്ര സർക്കാരിന്റെ പരിഷ്കരണ പദ്ധതികളിൽ പിഎഫ്യ്ക്ക് തന്ത്രപ്രധാന പങ്കാളിത്തമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള സംസ്ഥാന വൈദുതി ബോർഡ് ലിമിറ്റഡിന് (KSEB) B+ റേറ്റിംഗ് ലഭിച്ചുസംസ്ഥാന വൈദുതി മേഖലയുടെ ശക്തിയായി കണക്കാക്കിയത് ഇനിപ്പറയുന്ന കാര്യങ്ങളാണ്:

1) സംസ്ഥാനത്തെ സാങ്കേതിക പ്രസരണ വാണിജ്യ നഷ്ടങ്ങൾ 2020 സാമ്പത്തികവർഷത്തിൽ 14.01% എന്ന കുറഞ്ഞ നിരക്കിലാണ്.

2) 2020 
സാമ്പത്തികവർഷത്തിൽ നിശ്ചിത ആസ്തി-വായ്പാ അനുപാതം 1.40x ആണ്.  

3) യൂണിറ്റിന് 4.38 രൂപ എന്ന താരതമ്യേന കുറഞ്ഞ നിരക്കിലാണ് 2020 സാമ്പത്തിക വർഷം സംസ്ഥാനം വൈദ്യുതി വാങ്ങിയത്.    

സംസ്ഥാന വൈദുതി മേഖലയുടെ ആശങ്കകളായി കണക്കാക്കിയത് ഇനിപ്പറയുന്ന കാര്യങ്ങളാണ്:

1) താരതമ്യേന ഉയർന്ന പ്രവര്ത്തന ചെലവും ജീവനക്കാർ മുഖേനയുള്ള ചെലവും

2) ബില്ലുകൾ അടയ്ക്കേണ്ട ശരാശരി കാലയളവ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ 56  നിന്ന് 69 ആയി ഉയർന്നു.

3) കോസ്റ്റ് കവറേജ്‌ അനുപാതം കഴിഞ്ഞ സാമ്പത്തിക വർഷത്തെ 1.01x നിന്ന് 0.94x ആയി കുറഞ്ഞു.

4) പുതുക്കിയ നിരക്കിനനുസരിച്ച് കൈകാര്യം ചെയ്യപ്പെടാത്ത വരുമാന വിടവ്

 

5)പ്രവർത്തനക്ഷമമായ വൈദ്യുത ലൈൻ സേവനങ്ങൾക്ക്  അധിക നിരക്ക് ഈടാക്കാതിരിക്കുക

സ്വീകരിക്കാവുന്ന പ്രധാന നടപടികൾ:

 

1) സാങ്കേതിക പ്രസരണ വാണിജ്യ നഷ്ടങ്ങൾ കുറഞ്ഞ തോതിൽ നിലനിർത്തുക.

2) കാലാനുസൃത നിരക്ക് ഉത്തരവുകളും അക്കൗണ്ടിംഗ് ഉത്തരവുകളും

3) പ്രവർത്തന ചെലവ് ചുരുക്കുകയും കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുക

2012 മുതൽ വാർഷിക അടിസ്ഥാനത്തിലാണ് സംയോജിത റേറ്റിംഗ് പ്രക്രിയ നടത്തുന്നത്നിലവിൽ 22 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 41 സംസ്ഥാന വിതരണ സ്ഥാപനങ്ങൾ  പ്രക്രിയയിൽ ഭാഗമാകുന്നു. ICRA, CARE എന്നിവയാണ് നിയുക്ത ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ

 

RRTN/SKY

 

*****

 



(Release ID: 1736235) Visitor Counter : 253