ധനകാര്യ മന്ത്രാലയം
സംസ്ഥാനങ്ങള്‍ക്കും നിയമസഭയുള്ള കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി ജി.എസ്.ടി നഷ്ടപരിഹാര കുറവിലെ 75,000 കോടി രൂപ അനുവദിച്ചു
ഒരു വര്‍ഷത്തെ മൊത്തം കുറവിന്റെ ഏകദേശം 50% ഒരൊറ്റ തവണയായി അനുവദിച്ചു
Posted On:
15 JUL 2021 6:23PM by PIB Thiruvananthpuram
ജി.എസ്.ടി (ചരക്ക് സേവന നികുതി) നഷ്ടപരിഹാരത്തിന് പകരമായി 75,000 കോടി രൂപ സംസ്ഥാനങ്ങള്‍ക്കും നിയമസഭയുള്ള കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ബാക്ക്-ടു-ബാക്ക് വായ്പാ സൗകര്യത്തിന് കീഴില്‍ ധനമന്ത്രാലയം അനുവദിച്ചു. യഥാര്‍ത്ഥ സെസ് പിരിവില്‍ നിന്ന് ഓരോ 2 മാസത്തിലും സാധാരണ അനുവദിക്കുന്ന ജി.എസ്.ടി നഷ്ടപരിഹാരത്തിനു പുറമേയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.
നഷ്ടപരിഹാര ഫണ്ടിലെ തുക അപര്യാപ്തമായതു കാരണം നഷ്ടപരിഹാരം നല്‍കുന്നതിലുണ്ടായ കുറവ് സംസ്ഥനങ്ങളുടെയും നിയമസഭയുള്ള കേന്ദ്രഭരണപ്രദേശങ്ങളിലേയും വിഭവങ്ങളിലുണ്ടാക്കിയ വിടവ് നികത്തുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ് 1.59 ലക്ഷം കോടി രൂപയുടെ വായ്പയെടുത്ത് ബാക്ക് ടു ബാക്ക് അടിസ്ഥാനത്തില്‍ നല്‍കുന്നതിന് 2021 മേയ് 28ന് നടന്ന 43-ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന്റെ തുടര്‍ച്ചയായി തീരുമാനിച്ചിരുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ സമാനമായ സൗകര്യത്തിനായി സ്വീകരിച്ച തത്വങ്ങള്‍ക്കനുസൃതമായാണ് ഈ തുകയും, ഇതേ ക്രമീകരണത്തിലൂടെ 1.10 ലക്ഷം കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിരുന്നു.
ഈ സാമ്പത്തികവര്‍ഷം സംസ്ഥാനങ്ങള്‍ക്കും നിയമസഭയുളള കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഈ സാമ്പത്തികവര്‍ഷത്തില്‍ നഷ്ടപരിഹാരമായി നല്‍കുന്നതിന് (സെസ് പിരിവിന്റെ അടിസ്ഥാനത്തില്‍) കണക്കാക്കിയിരുന്ന ഒരു ലക്ഷം കോടി രൂപയെക്കാള്‍ കൂടുതലാണ് 1.59 ലക്ഷം കോടി രൂപ.
മൊത്തം തുകയായ ഈ 2.59 ലക്ഷം കോടിരൂപ 2021-22 സാമ്പത്തിക വര്‍ഷത്തിലെ ജി.എസ്.ടി നഷ്ടപരിഹാരത്തേക്കാള്‍ അധികമാകുമെന്ന് പ്രതീക്ഷിക്കുന്നു.
നഷ്ടപരിഹാരത്തുകയുടെ കുറവ് ധനസഹായത്തിനുള്ള ക്രമീകരണങ്ങള്‍ യോഗ്യതയുള്ള എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും (നിയമസഭയുള്ളവ) സമ്മതിച്ചിട്ടുണ്ട്. കോവിഡ്19 മഹാമാരിയുടെ ഫലപ്രദമായ പ്രതിരോധത്തിനും പരിപാലനത്തിനും മൂലധനച്ചെലവ് ഉയര്‍ത്തുന്നത്തിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ട്. സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളേയും അവരുടെ പരിശ്രമത്തില്‍ സഹായിക്കുന്നതിനായി കേന്ദ്ര ധനമന്ത്രാലയം 2021-22 സാമ്പത്തികവര്‍ഷത്തേയ്ക്ക് 75, 000 കോടി രൂപ ((വര്‍ഷത്തെ മൊത്തം കുറവിന്റെ ഏകദേശം 50% )ബാക്ക്-ടു-ബാക്ക് വായ്പാ സൗകര്യത്തിന് കീഴില്‍ മുന്‍കൂര്‍ സഹായമായി ഇന്ന് ഒരൊറ്റ തവണയായി അനുവദിക്കുന്നത്. ബാക്കി തുക 2021-22 ന്റെ രണ്ടാം പകുതിയില്‍ സ്ഥിര തവണകളായി അനുവദിക്കും.
ഇപ്പോള്‍ അനുവദിക്കുന്ന ഈ 75,000 കോടി രൂപ കേന്ദ്ര ഗവണ്‍മെന്റിന്റെ വായ്പയില്‍ നിന്നാണ് ധനസഹായമായി നല്‍കുന്നത്. അഞ്ചുവര്‍ഷത്തെ ഓഹരികളായി, മൊത്തം 68,500 കോടിയും രണ്ടുവര്‍ഷത്തെഓഹരികളായി ഈ സാമ്പത്തികവര്‍ഷം പുറപ്പെടുവിച്ച 6,500 കോടിയായും പ്രതിവര്‍ഷ , മൊത്തം യഥാക്രമം 5.60ഉം 4.25 ശതമാനത്തിന്റെയും ശരാശരി നേട്ടമാണ് വിലയിരുത്തുന്നത്.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും അവരുടെ ആരോഗ്യ പശ്ചാത്തല സൗകര്യങ്ങള്‍മെച്ചപ്പെടുത്തുന്നതിനും മറ്റ് അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഏറ്റെടുക്കുന്നതിനുമൊപ്പം പൊതുചെലവ് ആസൂത്രണം ചെയ്യുന്നതിനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ജി.എസ്.ടി നഷ്ടപരിഹാരത്തിന് പകരമായി 75,000 കോടി രൂപ ധനമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും നിയമസഭകളുള്ള കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ബാക്ക് ടു ബാക്ക് വായ്പാ സൗകര്യപ്രകാരം അനുവദിക്കുന്നുണ്ടെങ്കിലും കേന്ദ്ര ഗവണ്‍മെന്റിന്റെ വായ്പാ പദ്ധതിയില്‍ ഒരു മാറ്റവും ഉണ്ടാകില്ല. 2021 മാര്‍ച്ച് 31 ന് പുറത്തിറക്കിയ '' 2021 ഏപ്രിലിന് വേണ്ടിയുള്ള മാര്‍ക്കറ്റബിള്‍ ഡേറ്റഡ് സെക്യൂരിറ്റീസ് പുറപ്പെടുവിക്കല്‍ കലണ്ടര്‍'' പ്രകാരം പ്രഖ്യാപിച്ച രീതിയിലായിരിക്കും നിലവിലെ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കേന്ദ്രഗവണ്‍മെന്റിന്റെ വായ്പയെടുക്കല്‍ പരിപാടി
ജി.എസ്.ടി നഷ്ടപരിഹാരത്തിന് പകരമായി ബാക്ക് ടു ബാക്ക് വായ്പയായി സംസ്ഥാനങ്ങള്ക്കും നിയമസഭയുള്ള കേന്ദ്ര ഭരണപ്രദേശങ്ങള്ക്കും 2021 ജൂലൈ 15ന് അനുവദിച്ച തുക.
(രൂപ കോടിയില്)
നമ്പര്‍-
|
സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണപ്രദേശങ്ങള്
|
അനുവദിച്ച ജി.എസ്.ടി നഷ്ടപരിഹാര കുറവ്
|
അഞ്ചുവര്ഷ കാലാവധി
|
രണ്ടുവര്ഷ കാലാവധി
|
മൊത്തം
|
1.
|
ആന്ധ്രാപ്രദേശ്
|
1409.67
|
133.76
|
1543.43
|
2.
|
അസം
|
764.29
|
72.52
|
836.81
|
3.
|
ബീഹാർ
|
2936.53
|
278.65
|
3215.18
|
4.
|
ചത്തീസ്ഗഡ്
|
2139.06
|
202.98
|
2342.04
|
5.
|
ഗോവ
|
364.91
|
34.63
|
399.54
|
6.
|
ഗുജറാത്ത്
|
5618.00
|
533.10
|
6151.10
|
7.
|
ഹരിയാന
|
3185.55
|
302.28
|
3487.83
|
8.
|
ഹിമാചൽ പ്രദേശ്
|
1161.08
|
110.18
|
1271.26
|
9.
|
ജാര്ഖണ്ഡ്
|
1070.18
|
101.55
|
1171.73
|
10.
|
കർണാടക
|
7801.86
|
740.31
|
8542.17
|
11.
|
കേരളം
|
3765.01
|
357.26
|
4122.27
|
12.
|
മധ്യപ്രദേശ്
|
3020.54
|
286.62
|
3307.16
|
13.
|
മഹാരാഷ്ട്ര
|
5937.68
|
563.43
|
6501.11
|
14.
|
മേഘാലയ
|
60.75
|
5.76
|
66.51
|
15.
|
ഒഡീഷ
|
2770.23
|
262.87
|
3033.10
|
16.
|
പഞ്ചാബ്
|
5226.81
|
495.97
|
5722.78
|
17.
|
രാജസ്ഥാൻ
|
3131.26
|
297.13
|
3428.39
|
18.
|
തമിഴ്നാട്
|
3487.56
|
330.94
|
3818.50
|
19.
|
തെലങ്കാന
|
1968.46
|
186.79
|
2155.25
|
20.
|
ത്രിപുര
|
172.76
|
16.39
|
189.15
|
21.
|
ഉത്തർപ്രദേശ്
|
3506.94
|
332.78
|
3839.72
|
22.
|
ഉത്തരാഖണ്ഡ്
|
1435.95
|
136.26
|
1572.21
|
23.
|
പശ്ചിമ ബംഗാൾ
|
2768.07
|
262.66
|
3030.73
|
24.
|
കേന്ദ്രഭരണപ്രദേശം ഡല്‍ഹി
|
2668.12
|
253.18
|
2921.30
|
25.
|
കേന്ദ്രഭരണപ്രദേശം ജമ്മുകാശ്മീര്‍
|
1656.54
|
157.19
|
1813.73
|
26.
|
കേന്ദ്രഭരണപ്രദേശം പോണ്ടിച്ചേരി
|
472.19
|
44.81
|
517.00
|
|
മൊത്തം
|
68500.00
|
6500.00
|
75000.00
|
(Release ID: 1735979)
Visitor Counter : 288