മന്ത്രിസഭ

നോർത്ത് ഈസ്റ്റേൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക്ക് മെഡിസിൻ (എൻ‌ഐ‌ഐ‌എഫ്‌എം) നെ നോർത്ത് ഈസ്റ്റേൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ & ഫോക്ക് മെഡിസിൻ റിസർച്ച്ന്റെ (എൻ‌ഐ‌ഐ‌എഫ്‌എംആർ) എന്ന് പുനർ നാമകരണം ചെയ്യുന്നതിന് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം

Posted On: 14 JUL 2021 3:59PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം  നോർത്ത് ഈസ്റ്റേൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക്ക് മെഡിസിൻ (എൻ‌ഐ‌ഐ‌എഫ്‌എം) നെ   നോർത്ത് ഈസ്റ്റേൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ & ഫോക്ക് മെഡിസിൻ റിസർച്ച് (എൻ‌ഐ‌എ‌എഫ്‌എംആർ) ആക്കി  മാറ്റുന്നതിനുള്ള അനുമതി നൽകി.
 
വിശദാംശങ്ങൾ:

ആവശ്യകത കണക്കിലെടുത്ത്,  ആയുർവേദ, ഫോക്ക് മെഡിസിൻ എന്നിവയിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ഗവേഷണവും നൽകുന്നതിനായി  അരുണാചൽ പ്രദേശിലെ  പാസിഘട്ടിലുള്ള , നോർത്ത് ഈസ്റ്റേൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക്ക് മെഡിസിൻ (എൻ‌ഐ‌ഐ‌എഫ്‌എം) നെ  നോർത്ത് ഈസ്റ്റേൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ & ഫോക്ക് മെഡിസിൻ റിസർച്ച് (എൻ‌ഐ‌ആർ‌എംആർ) എന്നാക്കി  മാറ്റാനുള്ളതാണ്  നിർദ്ദേശം . ഇതിനനുസൃതമായ   മാറ്റങ്ങൾ ബന്ധപ്പെട്ട ചട്ടങ്ങളുലും കൊണ്ടുവരും.
 

ആഘാതം:
കീഴിൽ ഉത്തരവിൽ ഉൾപ്പെടുത്തുന്നത് വടക്ക് കിഴക്കൻ മേഖലയിലെ ജനങ്ങൾക്ക് ആയുർവേദത്തിലും നാടോടി വൈദ്യത്തിലും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ഗവേഷണവും നൽകുന്നതിന് വളരെയധികം ഗുണം ചെയ്യും. ഇന്ത്യയിൽ മാത്രമല്ല, അയൽ രാജ്യങ്ങളായ ടിബറ്റ്, ഭൂട്ടാൻ, മംഗോളിയ, നേപ്പാൾ, ചൈന, മറ്റ് മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും ആയുർവേദ, നാടോടി വൈദ്യശാസ്ത്ര വിദ്യാർത്ഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് അവസരങ്ങൾ നൽകും.

പശ്ചാത്തലം:


ഔഷധങ്ങളുടെയും ആരോഗ്യ സമ്പ്രദായങ്ങളുടെയും വ്യവസ്ഥാപരമായ ഗവേഷണം, ഡോക്യുമെന്റേഷൻ, മൂല്യനിർണ്ണയം എന്നിവയ്ക്കായിട്ടാണ്  പാസിഘട്ടിൽ   എൻ‌ഐ‌എഫ്‌എം എന്ന സ്ഥാപനം  തുടങ്ങിയത് . പൊതുജനാരോഗ്യ സംരക്ഷണത്തിലും ഭാവി ഗവേഷണത്തിലും.
നാടോടി ഔഷധത്തിന്റെ എല്ലാ വശങ്ങൾക്കും വേണ്ടിയുള്ള ഒരു ഗവേഷണ കേന്ദ്രമായി പ്രവർത്തിക്കുക, പരമ്പരാഗത രോഗശാന്തിക്കാരും ശാസ്ത്രീയ ഗവേഷണവും തമ്മിൽ ഒരു ഇടപഴകൽ  സാധ്യമാക്കുക , നാടോടി ഔഷധങ്ങളുടെ സർവേ, ഡോക്യുമെന്റേഷൻ, സാധൂകരണം, സാധ്യമായ ഉപയോഗത്തിനുള്ള പരിഹാരങ്ങൾ, ചികിത്സകൾ എന്നിവ ഇൻസ്റ്റിറ്റ്യൂത്തിന്റെ  സ്ഥാപിത  ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. 


(Release ID: 1735464) Visitor Counter : 222