മന്ത്രിസഭ

ആരോഗ്യ-വൈദ്യശാസ്ത്ര മേഖലയിലെ സഹകരണത്തെക്കുറിച്ച് ഇന്ത്യയും ഡെൻമാർക്കും തമ്മിലുള്ള ധാരണാപത്രം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.

Posted On: 14 JUL 2021 4:07PM by PIB Thiruvananthpuram

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ഡെൻമാർക്ക് ആരോഗ്യ മന്ത്രാലയവും തമ്മിൽ  ആരോഗ്യ-വൈദ്യശാസ്ത്ര മേഖലയിലെ സഹകരണത്തെക്കുറിച്ചുള്ള   ധാരണാപത്രത്തിന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ,അംഗീകാരം നൽകി. 

നേട്ടങ്ങൾ:

          ആരോഗ്യമേഖലയിലെ സംയുക്ത സംരംഭങ്ങളിലൂടെയും സാങ്കേതിക വികസനത്തിലൂടെയും ഉഭയകക്ഷി ധാരണാപത്രം ഇന്ത്യയുടെ  ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ഡെൻമാർക്ക്  ആരോഗ്യ മന്ത്രാലയവും തമ്മിലുള്ള സഹകരണത്തെ പ്രോത്സാഹിപ്പിക്കും. ഇത് ഇന്ത്യയും ഡെൻമാർക്കും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും.

ആരോഗ്യമേഖലയിലെ സംയുക്ത സംരംഭങ്ങളിലൂടെയും ഗവേഷണ വികസനത്തിലൂടെയും ഉഭയകക്ഷി ധാരണാപത്രം ഇന്ത്യയുടെ  ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ഡെൻമാർക്ക്  ആരോഗ്യ മന്ത്രാലയവും തമ്മിലുള്ള സഹകരണത്തെ പ്രോത്സാഹിപ്പിക്കും. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പൊതുജനാരോഗ്യ നില മെച്ചപ്പെടുത്തുന്നതിന് ഇത് സഹായിക്കും.


(Release ID: 1735416) Visitor Counter : 202