വിദ്യാഭ്യാസ മന്ത്രാലയം
മന്ത്രാലയത്തിന്റെ ഡിജിറ്റൽ വിദ്യാഭ്യാസ സംരംഭങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അവലോകനം ചെയ്തു
Posted On:
13 JUL 2021 1:27PM by PIB Thiruvananthpuram
ന്യൂ ഡൽഹി :13 , ജൂലായ് 2021
പ്രധാനമന്ത്രി ഇ-വിദ്യ, നാഷണൽ ഡിജിറ്റൽ എഡ്യൂക്കേഷൻ ആർക്കിടെക്ചർ (എൻഡിഇഎആർ), സ്വയം, തുടങ്ങിയ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഡിജിറ്റൽ വിദ്യാഭ്യാസ സംരംഭങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ അവലോകനം ചെയ്തു. സഹമന്ത്രി ശ്രീമതി അന്നപൂർണ ദേവി; സഹ മന്ത്രിമാരായ ശ്രീ രാജ്കുമാർ രഞ്ജൻ സിംഗ്, ഡോ. സുഭാഷ് സർക്കാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു..മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ മന്ത്രിമാർക്ക് ഈ സംരംഭങ്ങളെക്കുറിച്ച് വിശദീകരിച്ചു കൊടുത്തു .വിദ്യാഭ്യാസത്തിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് തുറന്നത് , സമഗ്രം എല്ലാവർക്കും പ്രവേശനം സാധ്യമാക്കുന്ന വിദ്യാഭ്യാസം എന്നി ലക്ഷ്യങ്ങൾ കൈവരിക്കാൻ സാങ്കേതികവിദ്യ സഹായിക്കുമെന്ന് ശ്രീ പ്രധാൻ പറഞ്ഞു.വിദ്യാഭ്യാസരംഗത്തെ ഊർജ്ജസ്വലമായ ഡിജിറ്റൽ ഇക്കോസിസ്റ്റം വിദ്യാർത്ഥികളുടെ പഠന അവസരങ്ങൾ വിപുലീകരിക്കുമെന്നും വിദ്യാഭ്യാസ മേഖലയിലെ നവീകരണത്തിനും സംരംഭകത്വത്തിനും പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് -19 മഹാമാരി വിദ്യാഭ്യാസം ഡിജിറ്റൽ മാധ്യമത്തിലേക്ക് മാറേണ്ടത് അനിവാര്യമാക്കി തീർത്തു . വിദ്യാഭ്യാസത്തിന്റെ തുടർച്ച ഉറപ്പാക്കാൻ മന്ത്രാലയം സ്വീകരിച്ച ഡിജിറ്റൽ സംരംഭങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും സ്ഥാപനവൽക്കരിക്കപ്പെടുകയും ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നൽകി.
IE
(Release ID: 1735053)
Visitor Counter : 591
Read this release in:
English
,
Telugu
,
Urdu
,
Marathi
,
Hindi
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada