കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം

കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ സഹ മന്ത്രിയായി  ശ്രീ റാവു ഇന്ദർജിത് സിംഗ് ചുമതലയേറ്റു.

Posted On: 12 JUL 2021 12:30PM by PIB Thiruvananthpuram




ന്യൂ ഡൽഹി:12  ജൂലായ് 2021



കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ   സഹമന്ത്രിയായി ശ്രീ റാവു ഇന്ദർജിത് സിംഗ്  ഇന്ന് ചുമതലയേറ്റു.
 നേരത്തെ തന്നെ ശ്രീ സിംഗ് , ആസൂത്രണ കാര്യ  മന്ത്രാലയത്തിന്റെയും  സ്റ്റാറ്റിസ്റ്റിക്സ്, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെയും   സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിയാണ് .പതിനേഴാം ലോക സഭയിലെ  ഹരിയാനയിലെ ഗുഡ്ഗാവ് മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് ശ്രീ സിംഗ്.  ഇത്   അഞ്ചാം തവണയാണ് അദ്ദേഹം  പാർലമെന്റ് അംഗമാവുന്നത് .71 വയസ്സുള്ള ശ്രീ സിംഗ് അഭിഭാഷകനും തൊഴിലിൽ  കർഷകനും  , സജീവമായ രാഷ്ട്രീയ സാമൂഹിക പ്രവർത്തകനുമാണ്.

IE



(Release ID: 1734792) Visitor Counter : 205