ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ  എണ്ണം 37.21 കോടി പിന്നിട്ടു


കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 42,766 പേര്‍ക്ക്

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 4,55,033; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.48%

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.19%) ഒരു മാസത്തിലേറെയായി 5 ശതമാനത്തില്‍ താഴെ

Posted On: 10 JUL 2021 9:44AM by PIB Thiruvananthpuram

രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്‌സിനുകളുടെ എണ്ണം 37 കോടി പിന്നിട്ടു. ഇന്ന് രാവിലെ 7 വരെയുള്ള താല്‍ക്കാലിക റിപ്പോര്‍ട്ട് അനുസരിച്ച് 48,04,423 സെഷനുകളിലൂടെ ആകെ 37,21,96,268 വാക്‌സിന്‍ ഡോസ് നല്‍കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 30,55,802 ഡോസ് വാക്‌സിന്‍ നല്‍കി.

ഇതില്‍ ഇനിപ്പറയുന്നവ ഉള്‍പ്പെടുന്നു:

ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,02,44,459
രണ്ടാം ഡോസ് 73,84,439

മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,76,51,159
രണ്ടാം ഡോസ് 98,42,138

18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 11,00,15,954
രണ്ടാം ഡോസ് 35,15,490

45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 9,29,29,982
രണ്ടാം ഡോസ് 2,27,96,218

60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 6,99,01,188
രണ്ടാം ഡോസ് 2,79,15,241

ആകെ 37,21,96,268


ഏവര്‍ക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നല്‍കുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂണ്‍ 21നാണ് തുടക്കമായത്. രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തില്‍ നല്‍കുന്നതിന് കേന്ദ്രഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്.


കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 42,766 പേര്‍ക്കാണ്.

തുടര്‍ച്ചയായ പതിമൂന്നാം ദിവസവും 50,000ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്. 

ചികിത്സയിലുള്ളവരുടെ എണ്ണവും പതിവായി കുറയുകയാണ്. നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 4,55,033 പേരാണ്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.48% മാത്രമാണ്.
 
രാജ്യത്താകെ ഇതുവരെ 2,99,33,538 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45,254 പേര്‍ സുഖം പ്രാപിച്ചു. ദേശീയ രോഗമുക്തി നിരക്ക് പതിവായി വര്‍ധിച്ച് 97.2% ആയി. 
 
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19,55,225 പരിശോധനകള്‍ നടത്തി. ആകെ 42.9 കോടി (42,90,41,970) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.


പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് തുടര്‍ച്ചയായി കുറയുകയാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 2.34 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 2.19 ശതമാനവുമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടർച്ചയായ പത്തൊമ്പതാം ദിവസവും 3 ശതമാനത്തിൽ താഴെയാണ്. ഇതു തുടർച്ചയായ 33-ാം ദിവസവും 5 ശതമാനത്തിൽ താഴെ തുടരുന്നു.


***


(Release ID: 1734371) Visitor Counter : 237