പ്രധാനമന്ത്രിയുടെ ഓഫീസ്‌

കല്യാൺ സിങിന്റെ വേഗത്തിലുള്ള രോഗമുക്തിക്കായി പ്രാർത്ഥിക്കുന്ന എണ്ണമറ്റ ആളുകളോടൊപ്പം പ്രധാനമന്ത്രിയും ചേർന്നു.

പോസ്റ്റഡ് ഓണ്‍: 09 JUL 2021 10:13AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ കല്യാൺ സിംഗ് ജിയുടെ ചെറുമകനുമായി സംസാരിക്കുകയും രോഗഗ്രസ്തനായ നേതാവിന്റെ  വേഗത്തിലുള്ള രോഗമുക്തിക്കായി   പ്രാർത്ഥിക്കുകയും ചെയ്തു. കല്യാൺ സിംഗ് ജിയുമായുള്ള തന്റെ ഇടപെടലുകളും പ്രധാനമന്ത്രി അനുസ്മരിച്ചു. അദ്ദേഹവുമായി സംസാരിക്കുന്നത് എല്ലായ്പ്പോഴും ഒരു പഠന അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു.

ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു:

കല്യാൺ സിംഗ് ജി വേഗത്തിൽ സുഖം പ്രാപിക്കാൻ ഇന്ത്യയിലുടനീളം എണ്ണമറ്റ ആളുകൾ പ്രാർത്ഥിക്കുന്നു. ജെ.പി. നദ്‌ദാജി,  ഉത്തർ പ്രദേശ് മുഖ്യ മന്ത്രി യോഗി ആദിത്യ നാഥ്ജി  തുടങ്ങിയവർ ഇന്നലെ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.  ഞാൻ അദ്ദേഹത്തിന്റെ  ചെറുമകനോട് സംസാരിച്ച ഞാൻ അദ്ദേഹത്തിന്റെ  ആരോഗ്യത്തെക്കുറിച്ച് ആരാഞ്ഞിരുന്നു. 

ജെ.പി. നദ്‌ദാജി, യോഗി ആദിത്യ നാഥ്ജി എന്നിവരുമായുള്ള സംഭാഷണത്തിനിടയിൽ കല്യാൺ സിംഗ് ജി എന്നെ ഓർമ്മിച്ചുവെന്നറിഞ്ഞത്  എന്നെ വല്ലാതെ സ്പർശിച്ചു  കല്യാൺ സിംഗ് ജിയുമായുള്ള എന്റെ ആശയവിനിമയങ്ങളെക്കുറിച്ച് എനിക്ക് ധാരാളം ഓർമ്മകളുണ്ട്. ആ ഓർമ്മകൾ പലതും ജീവിതത്തിലേക്ക് തിരിച്ചുവന്നു. അദ്ദേഹവുമായി  സംസാരിക്കുന്നത് എല്ലായ്പ്പോഴും ഒരു പഠന അനുഭവമാണ്. ”

 

*** 


( റിലീസ് ഐ.ഡി: 1734139) സന്ദര്‍ശക കൗണ്ടര്‍ : 193