വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായി ശ്രീ അനുരാഗ് ഠാക്കൂർ ചുമതലയേറ്റു

Posted On: 08 JUL 2021 12:04PM by PIB Thiruvananthpuram
 
 
ന്യൂഡൽഹി, ജൂലൈ 8, 2021  

ശ്രീ അനുരാഗ് ഠാക്കൂർ, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയായി ചുമതലയേറ്റു.
കഴിഞ്ഞ ഏഴു വർഷത്തിനിടെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കഠിനശ്രമം നടത്തിയിട്ടുണ്ടെന്നും, ഐ & ബി മന്ത്രി എന്ന നിലയിൽ ആ ദൗത്യം മുന്നോട്ട് കൊണ്ടുപോകേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി തന്നെ ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും മുന്നോട്ടുള്ള  യാത്രയിൽ മാധ്യമങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നതായും ശ്രീ ഠാക്കൂർ പറഞ്ഞു.
 
ഐ & ബി മന്ത്രാലയം സെക്രട്ടറി ശ്രീ അമിത് ഖരേ മന്ത്രിയെ ചേംബറിൽ സ്വാഗതം ചെയ്തു. വിവിധ മാധ്യമ യൂണിറ്റുകളിലേയും പ്രസാരഭാരതിയിലേയും മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ എല്ലാ മാധ്യമ മേധാവികളുമായും ചേർന്ന് ഒരുമയോടെ പ്രവർത്തിക്കാനായിരിക്കും തന്റെ ശ്രമമെന്ന് ശ്രീ ഠാക്കൂർ പറഞ്ഞു.
 
 

 

 


(Release ID: 1733671) Visitor Counter : 170