കാബിനറ്റ് സെക്രട്ടേറിയറ്റ്

മോദി ഗവൺമെന്റ് പുതിയ സഹകരണ മന്ത്രാലയം സൃഷ്ടിക്കുന്നു

Posted On: 06 JUL 2021 10:22PM by PIB Thiruvananthpuram

ചരിത്രപരമായ ഒരു നീക്കത്തിൽ, ‘സഹകരണത്തിൽ നിന്ന്‌ സമൃദ്ധിയിലേക്ക്’ എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് മോദി ഗവൺമെന്റ്    പ്രത്യേക ‘ സഹകരണ മന്ത്രാലയം ’ സൃഷ്ടിച്ചു.

രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് ഈ മന്ത്രാലയം പ്രത്യേക ഭരണ, നിയമ, നയ ചട്ടക്കൂട് നൽകും.

താഴെത്തട്ടിലേക്കെത്തുന്ന ഒരു യഥാർത്ഥ ജനാധിപത്യ പ്രസ്ഥാനമെന്ന നിലയിൽ സഹകരണസംഘങ്ങളെ  കൂടുതൽ ശക്തിപ്പെടുത്താൻ ഇത് സഹായിക്കും.

നമ്മുടെ രാജ്യത്ത്, ഓരോ അംഗവും ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കുന്ന ഒരു സഹകരണ അധിഷ്ഠിത സാമ്പത്തിക വികസന മാതൃക വളരെ പ്രസക്തമാണ്.

സഹകരണ സ്ഥാപനങ്ങൾക്കായി ‘ബിസിനസ്സ്  നടത്തിപ്പ്  സുഗമമാക്കുന്നതിനുള്ള’ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനും മൾട്ടി-സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ (എം.എസ്.സി.എസ്) വികസനം സാധ്യമാക്കുന്നതിനും മന്ത്രാലയം പ്രവർത്തിക്കും.

സാമൂഹികാധിഷ്ഠിത വികസന പങ്കാളിത്തത്തോടുള്ള ആഴത്തിലുള്ള പ്രതിബദ്ധത കേന്ദ്ര ഗവൺമെന്റ് ഇതിലൂടെ വ്യക്തമാക്കി യിരിക്കുകയാണ്. സഹകരണത്തിനായി പ്രത്യേക മന്ത്രാലയം സൃഷ്ടിക്കുമെന്ന ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനവും ഇതോടെ നിറവേറ്റപ്പെടുകയാണ്. 

****(Release ID: 1733239) Visitor Counter : 295