വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

74-ാമത് കാൻ ചലച്ചിത്രമേളയിലെ വെർച്വൽ ‘ഇന്ത്യ പവലിയൻ’ കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി ഉദ്ഘാടനം ചെയ്തു

Posted On: 06 JUL 2021 4:37PM by PIB Thiruvananthpuramന്യൂഡൽഹിജൂലൈ 06, 2021

74-
ാമത് കാൻ  ചലച്ചിത്രമേളയിലെ വെർച്വൽ ‘ഇന്ത്യ പവലിയൻ’ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ പ്രകാശ് ജാവദേക്കർ ഉദ്ഘാടനം ചെയ്തുകേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം FICCI യുമായി ചേർന്നാണ് പവലിയൻ സംഘടിപ്പിക്കുന്നത്.

ഇത്തരത്തിൽ വിർച്യുൽ ആയി പവലിയനുകൾ സംഘടിപ്പിക്കുന്ന രണ്ടാമത്തെ വർഷമാണിതെന്നും എന്നാൽ സർഗ്ഗാത്മകതകഴിവുകൾസാങ്കേതികവിദ്യ എന്നിവയുൾപ്പെടെയുള്ള ബിസിനസ്സ് യഥാർത്ഥമാണെന്നും, ഇന്ത്യ ഇതിൽ മികച്ചത് വാഗ്ദാനം ചെയ്യുന്നു എന്നും ഉദ്ഘാടനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ ജാവദേക്കർ പറഞ്ഞുവെർച്വൽ ഇന്ത്യ പവലിയൻ, സിനിമാ ലോകത്തിന്റെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുള്ള ഒരു കൂടിക്കാഴ്ച കേന്ദ്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ അന്താരാഷ്ട്ര ചലച്ചിത്ര പ്രവർത്തകരെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിനായി ഇന്ത്യൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "എല്ലാ അനുമതികളും ഒരുമിച്ച് നൽകുമെന്ന് ഉറപ്പുനൽകുന്ന ഒരു ഫെസിലിറ്റേഷൻ ഓഫീസ് ഞങ്ങൾ ഇപ്പോൾ തുറന്നു, ” അദ്ദേഹം അറിയിച്ചു.

ധാരാളം ഹോളിവുഡ് സിനിമകളുടെ വിഎഫ്എക്സ് ആനിമേഷൻ ഇന്ത്യയിൽ ആണ് ചെയ്തതെന്നും ലോക ചിത്രങ്ങളിൽ ഇന്ത്യയുടെ സംഭാവന വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ശ്രീ ജാവദേക്കർ കൂട്ടിച്ചേർത്തു.

 

RRTN/SKY

 (Release ID: 1733146) Visitor Counter : 242