ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40,000 ൽ താഴെ പ്രതിദിന പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

Posted On: 05 JUL 2021 11:53AM by PIB Thiruvananthpuram
ന്യൂഡൽഹി ,  ജൂലൈ 05,2021

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പ്രതിദിനം 40,000 ൽ താഴെ  (39,796) പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു .തുടര്‍ച്ചയായ എട്ടാം  ദിവസവും അരലക്ഷത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.


ചികിത്സയിലുള്ളവരുടെ എണ്ണവും പതിവായി കുറയുകയാണ്. നിലവില്‍ രാജ്യത്തു ചികിത്സയിലു ള്ളത് 4,82,071 പേരാണ്.

ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,279-ന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്, ഇപ്പോള്‍ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണത്തില്‍ 1.58% മാത്രമാണ് ചികിത്സയിലുള്ളത്.

രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്‌സിനേഷനുകളുടെ എണ്ണം ഇന്നലെ 35.28 കോടി പിന്നിട്ടു. ഇന്ന് രാവിലെ 7 വരെയുള്ള താല്‍ക്കാലിക കണക്ക് അനുസരിച്ച് 46,34,986  സെഷനുകളിലൂടെ ആകെ 35,28,92,046 ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍  14,81,583 ഡോസ് വാക്സിന്‍ നല്‍കി.


കൂടുതല്‍ പേര്‍ രോഗമുക്തരാകുന്നതിനാല്‍, രാജ്യത്ത് തുടര്‍ച്ചയായ 53 -ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 42,352 പേരാണ് രോഗമുക്തരായത്.

പുതിയ പ്രതിദിന രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ 24 മണിക്കൂറി നുള്ളില്‍ 2,000-ത്തിലധികമാണ്  (2,556)   രോഗമുക്തരുടെ എണ്ണം.

രാജ്യത്താകെ 2,97,00,430 പേരാണ് ഇതിനകം കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,352 പേര്‍ സുഖം പ്രാപിച്ചു. ദേശീയ രോഗമുക്തി നിരക്ക് പതിവായി വര്‍ധിച്ച് 97.11% ആയി.

രാജ്യത്തെ പരിശോധനാശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആകെ 15,22,504 പരിശോധനകള്‍ നടത്തി. ആകെ 41.97 കോടിയിലേറെ (41,97,77,457) പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്.

പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് തുടര്‍ച്ചയായി കുറയുകയാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 2.40 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന്  2.61 ശതമാനവുമാണ്. തുടര്‍ച്ചയായ 28 -ാം ദിവസവും ഇത് 5 ശതമാനത്തില്‍ താഴെയാണ്.

 
*******


(Release ID: 1732796) Visitor Counter : 213