വനിതാ, ശിശു വികസന മന്ത്രാലയം

മനുഷ്യക്കടത്ത് (തടയൽ, സംരക്ഷണം, പുനരധിവാസം) ബിൽ 2021 സംബന്ധിച്ച്, കേന്ദ്ര  വനിതാ-ശിശു വികസന മന്ത്രാലയം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിക്കുന്നു

Posted On: 04 JUL 2021 3:00PM by PIB Thiruvananthpuram
 
 
ന്യൂ ഡൽഹി, ജൂലൈ 4, 2021

 

 
'മനുഷ്യക്കടത്ത് (തടയൽ, സംരക്ഷണം, പുനരധിവാസം) ബിൽ, 2021' എന്ന വിഷയത്തിൽ എല്ലാ തൽപരകക്ഷികളിൽ നിന്നും കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിക്കുന്നു. വ്യക്തികളെ, പ്രത്യേകിച്ച് സ്ത്രീകളേയും കുട്ടികളെയും കടത്തുന്നത്  തടയലും പ്രതിരോധവുമാണ് ബില്ലിന്റെ ലക്ഷ്യം. ഇരകൾക്ക് പരിചരണം, സംരക്ഷണം, പുനരധിവാസം എന്നിവ നൽകുന്നതിനും അവരുടെ അവകാശങ്ങളെ മാനിച്ച് കൊണ്ട് അവർക്ക് നിയമപരവും, സാമ്പത്തികവും, സാമൂഹികവുമായ പിന്തുണ നൽകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ബിൽ ലക്ഷ്യമിടുന്നു. കൂടാതെ, കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യുന്നത് ഉറപ്പാക്കുന്നതിനും അതുമായി ബന്ധപ്പെട്ടതോ ആകസ്മികമായതോ ആയ കാര്യങ്ങൾക്കും ഉദ്ദേശിച്ചുള്ളതാണ് നിർദ്ദിഷ്ട  ബിൽ .  ബിൽ അന്തിമമായി തീരുമാനിച്ചുകഴിഞ്ഞാൽ, അംഗീകാരത്തിനായി കേന്ദ്ര മന്ത്രിസഭയ്ക്ക് മുന്നിൽ സമർപ്പിക്കും. തുടർന്ന്, പാർലമെന്റിന്റെ ഇരുസഭകളുടെയും അംഗീകാരം ലഭിച്ചശേഷം ബിൽ,  നിയമമായി മാറും. അതിർത്തിയ്ക്കപ്പുറം വ്യക്തികളെ കടത്തുന്ന എല്ലാ കുറ്റകൃത്യങ്ങൾക്കും ഈ നിയമം ബാധകമാണ്.
 
മേൽപ്പറഞ്ഞ ബില്ലിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും 14.07.2021 നകം santanu.brajabasi[at]gov[dot]in എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കാം.
 
ബില്ലിന്റെ കരടുരൂപം കാണുന്നതിനായി താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
   


(Release ID: 1732760) Visitor Counter : 197