വിദ്യാഭ്യാസ മന്ത്രാലയം

നിപുൻ ഭാരതിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നാളെ തുടക്കം കുറിക്കും

Posted On: 04 JUL 2021 12:14PM by PIB Thiruvananthpuram

 

 
 
ന്യൂ ഡൽഹി, ജൂലൈ 4, 2021
 
വായനയ്ക്കൊപ്പം ഗണിതക്രിയകളിൽ അടിസ്ഥാന പരിജ്ഞാനം ലക്ഷ്യമിട്ടുള്ള ദേശീയ മുന്നേറ്റത്തിനു (നിപുൻ ഭാരത്-NIPUN Bharat) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് നാളെ അതായത് 2021 ജൂലൈ അഞ്ചിന് തുടക്കം കുറിക്കും.
 
വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊക്രിയാൽ നിഷാങ്ക് വെർച്ച്വൽ ആയാണ് പരിപാടി രാജ്യത്തിന് സമർപ്പിക്കുക. നിപുൻ ഭാരത്തുമായി ബന്ധപ്പെട്ട ചെറിയ വീഡിയോ, ആന്തം, നടപ്പാക്കലുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയും ചടങ്ങിൽ പ്രകാശനം ചെയ്യും.
 
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്കൂൾ വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ, വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ, സ്ഥാപനമേധാവികൾ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും.
 
2020 ജൂലൈ 29 ന് പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികളുടെ പരമ്പരയിലെ പ്രധാന കാൽവെപ്പാണ് നിപുൻ ഭാരത്തിന്റെ തുടക്കം.
 
എഴുതാനും വായിക്കാനുമുള്ള കഴിവ്, ഗണിതക്രിയകൾ എന്നിവയിൽ സാർവദേശീയമായ പരിജ്ഞാനം ഉറപ്പാക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുക, അതുവഴി മൂന്നാം ക്ലാസ് പഠനം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥിയും എഴുത്ത്, വായന, ഗണിതക്രിയകൾ എന്നിവയിൽ 2026-27 ഓടെ ആവശ്യമായ മികവ് കൈവരിക്കുക എന്നതാണ് നിപുൻ ഭാരത് ദൗത്യത്തിന്റെ ലക്ഷ്യം.
 
കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വിഭാഗം വകുപ്പാണ് നിപുൻ ഭാരത് രാജ്യത്ത് നടപ്പാക്കുക. ദേശീയ-സംസ്ഥാന-ജില്ലാ-ബ്ലോക്ക്-സ്കൂൾ തലങ്ങളിൽ, എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി  ഇതുമായി ബന്ധപ്പെട്ട ഒരു അഞ്ചു തല നടപ്പാക്കൽ സംവിധാനം സജ്ജമാക്കും. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ നടപ്പാക്കുന്ന സമഗ്ര ശിക്ഷ പദ്ധതിക്ക് കീഴിൽ ആകും ഇത്.


(Release ID: 1732759) Visitor Counter : 177