ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 33.28 കോടി ഡോസ് വാക്സിന്‍


കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 45,951 പേര്‍ക്ക്; രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം (5,37,064) ആകെ രോഗബാധിതരുടെ 1.77% മാത്രം

തുടര്‍ച്ചയായ മൂന്നാം ദിവസവും പുതിയ പ്രതിദിന രോഗികള്‍ അരലക്ഷത്തില്‍ താഴെ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.34%) തുടര്‍ച്ചയായ 23-ാം ദിവസവും 5 ശതമാനത്തില്‍ താഴെ

Posted On: 30 JUN 2021 10:39AM by PIB Thiruvananthpuram

രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്‌സിന്‍ ഡോസുകളുടെ എണ്ണം ഇന്നലെ 33 കോടി പിന്നിട്ടു. ഇന്ന് രാവിലെ 7 വരെയുള്ള താല്‍ക്കാലിക കണക്ക് അനുസരിച്ച് 44,33,853 സെഷനുകളിലൂടെ ആകെ 33,28,54,527 ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36,51,983  ഡോസ് വാക്‌സിന്‍ നല്‍കി.

 

ഇതില്‍ താഴെപ്പറയുന്നവ ഉള്‍പ്പെടുന്നു: 

 

ആരോഗ്യപ്രവര്‍ത്തകര്‍
ആദ്യ ഡോസ് 1,02,08,162
രണ്ടാമത്തെ ഡോസ് 72,43,081

മുന്നണിപ്പോരാളികള്‍
ആദ്യ ഡോസ് 1,74,84,539
രണ്ടാമത്തെ ഡോസ് 94,80,633

18-44 പ്രായപരിധിയിലുള്ളവര്‍
ആദ്യ ഡോസ് 9,00,61,716
രണ്ടാമത്തെ ഡോസ് 20,87,331

45-59 പ്രായപരിധിയിലുള്ളവര്‍
ആദ്യ ഡോസ് 8,82,70,464
രണ്ടാമത്തെ ഡോസ് 1,59,11,279

60നുമേല്‍ പ്രായമുള്ളവര്‍
ആദ്യ ഡോസ് 6,79,88,719
രണ്ടാമത്തെ ഡോസ് 2,41,18,603

ആകെ 33,28,54,527


ഏവര്‍ക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നല്‍കുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂണ്‍ 21നാണ് തുടക്കമായത്. രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തില്‍ നല്‍കുന്നതിന് കേന്ദ്രഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 45,951 പേര്‍ക്കാണ്.

തുടര്‍ച്ചയായ മൂന്നാം ദിവസവും അരലക്ഷത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്നങ്ങളുടെ ഫലമാണിത്.


ചികിത്സയിലുള്ളവരുടെ എണ്ണവും പതിവായി കുറയുകയാണ്. നിലവില്‍ രാജ്യത്തു ചികിത്സയിലു ള്ളത് 5,37,064 പേരാണ്.

ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,595-ന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്, ഇപ്പോള്‍ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണത്തില്‍ 1.77% മാത്രമാണ് ചികിത്സയിലുള്ളത്.

കൂടുതല്‍ പേര്‍ രോഗമുക്തരാകുന്നതിനാല്‍, രാജ്യത്ത് തുടര്‍ച്ചയായ 48-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 60,729 പേരാണ് രോഗമുക്തരായത്.

പുതിയ പ്രതിദിന രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ 24 മണിക്കൂറി നുള്ളില്‍ 14,000-ത്തിലധികമാണ് (14,778) രോഗമുക്തരുടെ എണ്ണം.

രാജ്യത്താകെ 2,94,27,330 പേരാണ് ഇതിനകം കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,729 പേര്‍ സുഖം പ്രാപിച്ചു. ദേശീയ രോഗമുക്തി നിരക്ക് പതിവായി വര്‍ധിച്ച് 96.92% ആയി.

രാജ്യത്തെ പരിശോധനാശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആകെ 19,60,757 പരിശോധനകള്‍ നടത്തി. ആകെ 41.01 കോടിയിലേറെ (41,01,00,044) പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്.

പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് തുടര്‍ച്ചയായി കുറയുകയാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍  2.69 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 2.34 ശതമാനവുമാണ്. തുടര്‍ച്ചയായ 23-ാം ദിവസവും ഇത് 5 ശതമാനത്തില്‍ താഴെയാണ്.

 

***

*


(Release ID: 1731365) Visitor Counter : 281