പ്രധാനമന്ത്രിയുടെ ഓഫീസ്‌

സിർമൗറിലെ അപകടത്തെത്തുടർന്നുള്ള ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു


സഹായ ധനം പ്രഖ്യാപിച്ചു

प्रविष्टि तिथि: 28 JUN 2021 10:58PM by PIB Thiruvananthpuram

ഹിമാചൽ പ്രദേശിലെ സിർമൗറിലുണ്ടായ  അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. പരിക്കേറ്റവർക്കുവേണ്ടി അദ്ദേഹം പ്രാർത്ഥിച്ചു.

മരണപ്പെട്ടവരുടെ  അടുത്ത ബന്ധുക്കൾക്ക് പി‌എം‌എൻ‌ആർ‌എഫിൽ നിന്ന് 2 ലക്ഷം  രൂപ വീതം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്  ട്വീറ്റിൽ അറിയിച്ചു.

"ഹിമാചൽ പ്രദേശിലെ സിർമൗറിലുണ്ടായ  അപകടത്തിലെ  ജീവഹാനിയിൽ  ദുഖിക്കുന്നു.  കുടുംബങ്ങൾക്ക് അനുശോചനവും പരിക്കേറ്റവരോടുള്ള പ്രാർത്ഥനയും. മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കൾക്ക്  രണ്ട്  ലക്ഷം രൂപയും  പരിക്കേറ്റവർക്ക് 50,000 രൂപ നൽകും: പ്രധാനമന്ത്രി മോദി "

 

 

*** 


(रिलीज़ आईडी: 1731043) आगंतुक पटल : 173
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada