പ്രധാനമന്ത്രിയുടെ ഓഫീസ്‌

ധനമന്ത്രി പ്രഖ്യാപിച്ച നടപടികളെ കുറിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റുകൾ


ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾക്ക് ഉത്തേജനം


കുട്ടികൾക്കുള്ള ആരോഗ്യ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ഊന്നൽ


കൃഷിക്കാർക്കും ചെറുകിട സംരംഭകർക്കും സ്വയംതൊഴിലാളികൾക്കുമായി ഒന്നിലധികം സംരംഭങ്ങൾ


സാമ്പത്തിക പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കാനും ഉൽപാദനവും കയറ്റുമതിയും വർദ്ധിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ നടപടികൾ സഹായിക്കും : പ്രധാനമന്ത്രി


പരിഷ്കാരങ്ങളോടുള്ള ഞങ്ങളുടെ ഗവൺമെന്റിന്റെ നിരന്തരമായ പ്രതിബദ്ധത നടപടികൾ പ്രകടമാക്കുന്നു : പ്രധാനമന്ത്രി

Posted On: 28 JUN 2021 7:14PM by PIB Thiruvananthpuram

ഇന്ന് ധനമന്ത്രി പ്രഖ്യാപിച്ച നടപടികൾ സാമ്പത്തിക പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കാനും ഉൽപാദന വും കയറ്റുമതിയും വർദ്ധിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ആരോഗ്യ സംരക്ഷണം, കുട്ടികൾ, കർഷകർ, ചെറുകിട സംരംഭകർ, സ്വയംതൊഴിലാളികൾ എന്നിവർക്കുള്ള ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾക്കായി സ്വീകരിച്ച നടപടികൾ അദ്ദേഹം അടിവരയിട്ടു.

ട്വീറ്റുകളുടെ  ഒരു  പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു : 

"ധനമന്ത്രി നിർമലാ  സീതാരാമൻ പ്രഖ്യാപിച്ച നടപടികൾ പൊതുജനാരോഗ്യ സൗകര്യങ്ങൾ വർദ്ധിപ്പി ക്കും, പ്രത്യേകിച്ചും അവികസിത മേഖലകളിൽ, ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളിൽ സ്വകാര്യ നിക്ഷേപം വർദ്ധിപ്പിക്കുകയും നിർണായക മാനവ വിഭവശേഷി കൂട്ടുകയും ചെയ്യും. നമ്മുടെ കുട്ടികളുടെ  ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ  പ്രത്യേക ശ്രദ്ധ."

****


(Release ID: 1730991) Visitor Counter : 227