ധനകാര്യ മന്ത്രാലയം

അനുവര്‍ത്തനങ്ങളുടെ സമയപരിധികള്‍ ഗവണ്‍മെന്റ് കൂടുതല്‍ നീട്ടി


കോവിഡ് 19 ചികിത്സയ്ക്കുള്ള ചെലവുകള്‍ക്കും കോവിഡ് 19 മൂലമുള്ള മരണത്തില്‍ ലഭിച്ച എക്‌സ്-ഗ്രേഷ്യയ്ക്കും നികുതി  ഒഴിവാക്കലും   പ്രഖ്യാപിച്ചു.

Posted On: 25 JUN 2021 6:51PM by PIB Thiruvananthpuram

ആദായനികുതി നിയമപ്രകാരമുള്ള അനുവര്‍ത്തനങ്ങളുടെ സമയപരിധി ഗവണ്‍മെന്റ് കൂടുതല്‍ നീട്ടി നല്‍കി. കോവിഡ് 19 ചികിത്സയ്ക്കുള്ള ചെലവുകള്‍ക്കും കോവിഡ്19 മൂലമുള്ള മരണത്തിന് ലഭിച്ച എക്‌സ്-ഗ്രേഷ്യയ്ക്ക് നികുതി ഇളവും പ്രഖ്യാപിച്ചു. വിശദാംശങ്ങള്‍ ചുവടെ:

എ. നികുതി ഒഴിവാക്കല്‍


1. കോവിഡ് -19ന്റെ ചികിത്സയുടെ ചെലവുകള്‍ക്കായി നിരവധി നികുതിദായകര്‍ക്ക് അവരുടെ തൊഴിലുടമകളില്‍ നിന്നോ അഭ്യുയകാംക്ഷികളില്‍ നിന്നോ സാമ്പത്തികസഹായം ലഭിച്ചിട്ടുണ്ട്. ഈ അക്കൗണ്ടില്‍ ആദായനികുതി ബാദ്ധ്യതകളൊന്നും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി 2019-20 സാമ്പത്തിക വര്‍ഷത്തിലും തുടര്‍ന്നും കോവിഡ്-19ശന്റ വൈദ്യ ചികിത്സയ്ക്കായി തൊഴിലുടമയില്‍ നിന്നോ ഏതെങ്കിലും വ്യക്തിയില്‍ നിന്നോ ലഭിച്ച തുകയ്ക്ക് നികുതിദായകന് ആദായനികുതി ഇളവ് നല്‍കാന്‍ തീരുമാനിച്ചു.
2. നിര്‍ഭാഗ്യവശാല്‍, കോവിഡ്-19 മൂലം ചില നികുതിദായകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കുടുംബത്തിലെ വരുമാനമുള്ള വ്യക്തിയുടെ പൊടുന്നനെയുള്ള മരണം മൂലം ഉളവാകുന്ന ബുദ്ധിമുട്ടുകളെ തൃപ്തികരമായി നേരിടുന്നതിന് അത്തരം നികുതിദായകരുടെ കുടുംബാംഗങ്ങള്‍ക്ക് തൊഴിലുടമകളും അഭ്യുയകാംക്ഷികളും സാമ്പത്തിക സഹായം നല്‍കിയിരുന്നു. അത്തരം നികുതിദായകരുടെ കുടുംബാംഗങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി, 2019-20 സാമ്പത്തികവര്‍ഷത്തിലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും കോവിഡ് മൂലം മരണപ്പെട്ട ഒരു ഒരു വ്യക്തിയുടെ കുടുംബാംഗങ്ങള്‍ക്ക് അത്തരം വ്യക്തിയുടെ തൊഴിലുടമയില്‍ നിന്നോ അല്ലെങ്കില്‍ മറ്റൊരാളില്‍ നിന്നോ ലഭിക്കുന്ന എക്‌സ്-ഗ്രേഷ്യ പേയ്‌മെന്റിന് ആദായനികുതി ഒഴിവാക്കാന്‍ തീരുമാനിച്ചു. തൊഴിലുടമയില്‍ നിന്ന് ലഭിക്കുന്ന തുകയ്ക്ക് പരിധിയില്ലാതെ ഇളവ് അനുവദിക്കുകയും മറ്റൊരാളില്‍ നിന്നും ലഭിക്കുന്ന മൊത്തം പത്തുലക്ഷം രൂപ വരെയുള്ളത് ഇളവിന്റെ പരിധിയായി നിജപ്പെടുത്തുകയും ചെയ്യും.
മേല്‍പ്പറഞ്ഞ തീരുമാനങ്ങള്‍ക്ക് ആവശ്യമായ നിയമനിര്‍മ്മാണ ഭേദഗതികള്‍ യഥാസമയം നിര്‍ദ്ദേശിക്കും.

ബി. സമയപരിധികളുടെ നീട്ടിനല്‍കല്‍

കോവിഡ് -19 മഹാമാരിയുടെ ആഘാതത്തിന്റെ പശ്ചാത്തലത്തില്‍ ചില നികുതി അനുവര്‍ത്തനങ്ങള്‍ പാലിക്കുന്നതിനും വിവിധ നോട്ടീസുകള്‍ക്ക് മറുപടി സമര്‍പ്പിക്കുന്നതിനും നികുതിദായകര്‍ക്ക് അസൗകര്യം നേരിടുന്നുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് 2021 ജൂണ്‍ 25ലെ 74/2021 75/2021 നമ്പര്‍ വിജ്ഞാപണങ്ങളിലൂടെയും 2021 ജൂണ്‍ 25 ന്റെ 12/2021നമ്പര്‍ സര്‍ക്കുലറിലൂടെയും നികുതിദായകര്‍ നടത്തേണ്ട അനുവര്‍ത്തനങ്ങള്‍ ലഘൂകരിക്കുന്നതിനുളള ആശ്വാസങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്
ആ ആശ്വാസങ്ങള്‍ ഇവയാണ്:
1. 1961 ലെ ആദായനികുതി നിയമം വകുപ്പ് 144 സി പ്രകാരമുള്ള തര്‍ക്ക പരിഹാര പാനലിനും (ഡി.ആര്‍.പി) അസസ്സിംഗ് ഓഫീസറിനുമുള്ള എതിര്‍പ്പുകള്‍(ഇനിമുതല്‍ ''ദി ആക്റ്റ്'' എന്ന് പരാമര്‍ശിക്കും), ഈ വകുപ്പിന് കീഴില്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി 2021 ജൂണ്‍ 1 അല്ലെങ്കില്‍ അതിനുശേഷം, ആ വിഭാഗത്തില്‍ നല്‍കിയിട്ടുള്ള സമയത്തിനുള്ളില്‍ അതുമല്ലെങ്കില്‍ 2021 ഓഗസ്റ്റ് 31 നകം ഫയല്‍ ചെയ്യാം. ഏതാണോ താമസിച്ചുള്ളത് അത് പരിഗണിക്കാം.


2. 1962 ലെ ആദായനികുതി ചട്ടങ്ങള്‍ (ഇനിമുതല്‍ '' ദി റൂള്‍'' എന്ന പരാമര്‍ശിക്കും) 31 എ പ്രകാരം 2020-21 സാമ്പത്തികവര്‍ഷത്തിലെ ആദ്യപാദത്തിലെ നികുതി കുറയ്ക്കല്‍ പ്രസ്താവന 2021 മേയ് 31നോ അതിന് മുമ്പോ സമര്‍പ്പിക്കേണ്ടതുണ്ട്, ഇത് 2021ലെ ഒന്‍പതാംനമ്പര്‍ സര്‍ക്കുലര്‍ പ്രകാരം ജൂണ്‍ 30 വരെ നീട്ടിയിരുന്നു, അത് 2021 ജൂലൈ 25നോ അതിനുമുമ്പോ സമര്‍പ്പിച്ചാല്‍ മതിയാകും.
3. ചട്ടങ്ങളിലെ ചട്ടം 31 പ്രകാരം 2021 ജൂണ്‍ 15ന് ജീവനക്കാരന്‍ നല്‍കേണ്ട സ്രോതസില്‍ നിന്ന് നികുതി കുറയ്ക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഫോം നമ്പര്‍ 16ന്റെ സമര്‍പ്പിക്കല്‍ സര്‍ക്കുലര്‍ നമ്പര്‍ 9 പ്രകാരം 2021 ജൂലൈ 15 വരെ നീട്ടിയിരുന്നു, അത് 2021 ജൂലൈ 31നോ അതിനുമുമ്പോ സമര്‍പ്പിച്ചാല്‍ മതിയാകും.


4. ചട്ടങ്ങളിലെ ചട്ടം 12 സി.ബി പ്രകാരം ഒരു നിക്ഷേപ ഫണ്ട് മുന്‍ വര്‍ഷമായ 2020-21ല്‍ അതിന്റെ യൂണിറ്റ് കൈവശം വച്ചിട്ടുള്ളവര്‍ക്ക് അടച്ചതോ ക്രെഡിറ്റ് ചെയ്തതോ ആയ വരുമാനം സംബന്ധിച്ച് ഫോം 64 ഡിയില്‍ നല്‍കുന്ന പ്രസ്താവന 2021 ജൂണ്‍ 15നോ അതിന് മുമ്പോ സമര്‍പ്പിക്കണമായിരുന്നു. എന്നാല്‍ 2021ലെ സര്‍ക്കുലര്‍ നമ്പര്‍ 9ലൂടെ അത് 2021 ജൂണ്‍ 30 വരെ നീട്ടിയിരുന്നു, അത് 2021 ജൂലൈ 15നോ അതിനുമുമ്പോ സമര്‍പ്പിച്ചാല്‍ മതി.


5. ചട്ടങ്ങളിലെ ചട്ടം 12 സി.ബി പ്രകാരം ഒരു നിക്ഷേപ ഫണ്ട് മുന്‍ വര്‍ഷമായ 2020-21ല്‍ അതിന്റെ യൂണിറ്റ് കൈവശം വച്ചിട്ടുള്ളവര്‍ക്ക് അടച്ചതോ ക്രെഡിറ്റ് ചെയ്തതോ ആയ വരുമാനം സംബന്ധിച്ച് ഫോം 64സിയില്‍ നല്‍കുന്ന പ്രസ്താവന 2021 ജൂണ്‍ 30നോ അതിന് മുമ്പോ സമര്‍പ്പിക്കണമായിരുന്നു. എന്നാല്‍ 2021ലെ സര്‍ക്കുലര്‍ നമ്പര്‍ 9ലൂടെ അത് 2021 ജൂലൈ 15 വരെ നീട്ടിയിരുന്നു, അത് 2021 ജൂലൈ 31നോ അതിനുമുമ്പോ സമര്‍പ്പിച്ചാല്‍ മതി.


6. ട്രസ്റ്റുകള്‍/ സ്ഥാപനങ്ങള്‍/റിസര്‍ച്ച് അസോസിയേറ്റുകള്‍ തുടങ്ങിയവയുടെ രജിസ്‌ട്രേഷന്‍ / പ്രൊവിഷണല്‍ രജിസ്‌ട്രേഷന്‍/ അറിയിപ്പ്, അംഗീകാരം/പ്രൊവിഷണല്‍ അപ്രൂവല്‍ എന്നിവയ്ക്ക് വേണ്ടി നിയമത്തിലെ വകുപ്പുകള്‍ 10(23സി), 12 എ.ബി, 35(1)(2) (2എ), 80 ജി പ്രകാരം ഫോം നമ്പര്‍ 10 എ., 10 എ.ബിയില്‍ അപേക്ഷ 2021 ജൂണ്‍ 30നോ അതിന് മുമ്പോ നല്‍കണമായിരുന്നു. അത് 2021 ഓഗസ്റ്റ് 31നോ അതിന് മുമ്പോ നല്‍കിയാല്‍ മതി.


7. നിക്ഷേപം, നിക്ഷേപം, പണമടയ്ക്കല്‍, ഏറ്റെടുക്കല്‍, വാങ്ങല്‍, നിര്‍മ്മാണം അല്ലെങ്കില്‍ മറ്റ് പ്രവര്‍ത്തനങ്ങള്‍, ഏത് പേരിരില്‍ വിളിക്കുന്നവയായാലും നിയമത്തിലെ വകുപ്പ് 54 മുതല്‍ 54 ജി.ബി വരെയുള്ളതില്‍ അടങ്ങിയിരിക്കുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലും ഒഴിവാക്കല്‍ അവകാശപ്പെടുന്നതിനുവേണ്ടിയുള്ള അനുവര്‍ത്തനങ്ങള്‍ നല്‍കേണ്ടതിന്റെ അവസാന തീയതി 2021 ഏപ്രില്‍ ഒന്നിനും 2021 സെപ്റ്റംബര്‍ 29നും ഇടയ്ക്കാണ് വരുന്നത് (രണ്ടുദിവസവും ഉള്‍പ്പെടെ) അത് 2021 സെപ്റ്റംബര്‍ 30നോ അതിന് മുമ്പോ പൂര്‍ത്തിയാക്കിയാല്‍ മതി.


8. ചട്ടങ്ങളിലെ ചട്ടം 37 ബി.ബി. പ്രകാരം 2021 ജൂണ്‍ 30ന് അവസാനിക്കുന്ന പാദത്തില്‍ പണമടച്ചതുമായി (റെമിറ്റന്‍സ്) ഫോം നമ്പര്‍ 15 സി.സി.യിലുള്ള ത്രൈമാസ പ്രസ്താവന ഒരു അംഗീകൃത ഡീലര്‍ 2021 ജൂലൈ 15ന്‍ോ അതിന് മുമ്പോ ആണ് സമര്‍പ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ അത് 2021 ജൂലൈ 31നോ അതിന് മുമ്പോ സമര്‍പ്പിച്ചാല്‍ മതി.


9. 2021 ജൂണ്‍ 30-നോ അതിനുമുമ്പോ സമര്‍പ്പിക്കേണ്ടിയിരുന്ന 2020-21 സാമ്പത്തിക വര്‍ഷത്തെ ഫോം നമ്പര്‍ 1 ലെ സമവാക്യ ലെവി സ്‌റ്റേറ്റ്‌മെന്റ് (ഈക്വലൈസേഷന്‍ ലെവി) 2021 ജൂലൈ 31-നോ അതിനുമുമ്പോ നല്‍കിയാല്‍ മതി.


10. നിയമത്തിലെ വകുപ്പ് 9എ യുടെ ഉപവകുപ്പ് (5) പ്രകാരമുള്ള യോഗ്യതയുള്ള നിക്ഷേപ ഫണ്ടിന് 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഫോം നമ്പര്‍ 3സി.ഇ.കെ യില്‍ വാര്‍ഷിക പ്രസ്താവന, നല്‍കേണ്ടിയിരുന്നത് 2021 ജൂണ്‍ 29 നോ അതിന് മുമ്പോ ആണ്. അത് 2021 ജൂലൈ 31-നോ അതിനുമുമ്പോ നല്‍കിയാല്‍ മതി.


11. 2021 ജൂണ്‍ 30 ന് അവസാനിക്കുന്ന പാദത്തില്‍ സ്വീകര്‍ത്താക്കളില്‍ നിന്ന് ഫോം നമ്പര്‍ 15 ജി / 15 എച്ച് രൂപത്തില്‍ ലഭിച്ച  ഡിക്ലറേഷനുകള്‍ അപ്‌ലോഡ് ചെയ്യേണ്ടിയിരുന്നത് 2021 ജൂലൈ 15 നോ അതിനു മുമ്പോ ആയിരുന്നു. അത് 2021 ഓഗസ്റ്റ് 31 നകം അപ്‌ലോഡ് ചെയ്താല്‍ മതി.


12. നിയമത്തിലെ വകുപ്പ് 245 എംന്റെ ഉപവകുപ്പ് (1) ന് കീഴില്‍ മുടങ്ങിക്കിടക്കുന്ന അപേക്ഷകള്‍ പിന്‍വലിക്കുന്നതിനുള്ള (മുന്‍കാലത്ത് ആദായനികുതി സെറ്റില്‍മെന്റ് കമ്മിഷന് മുന്നില്‍ ഫയല്‍ ചെയ്തത്) ഫോം നമ്പര്‍ 34 ബി.ബി.യില്‍ വിനിയോഗിക്കേണ്ടിയിരുന്നത് 2021 ജൂണ്‍ 27നോ അതിന് മുമ്പോ ആയിരുന്നു. അത് 2021 ജൂലൈ 31നോ അതിന് മുമ്പോ ഉപയോഗിച്ചാല്‍ മതി.


13. നിയമത്തിലെ വകുപ്പ് 139എ.എ. പ്രകാരം ആധാര്‍ പാനുമായി ബന്ധിപ്പിക്കേണ്ടതിന്റെ അവസാനദിവസം നേരത്തെ 2021 ജൂണ്‍ 30 വരെ നീട്ടിയിരുന്നു, അത് വീണ്ടും 2021 സെപ്റ്റംബര്‍ 30 വരെ നീട്ടി.


14. വിവാദ് സേ വിശ്വാസിന് കീഴില്‍ പണമടയ്ക്കാനുള്ള അവസാന തീയതി (അധിക തുകയില്ലാതെ) 2021 ജൂണ്‍ 30 വരെ നീട്ടിയിരുന്നു. അത് വീണ്ടും 2021 ഓഗസ്റ്റ് 31 വരെ നീട്ടി.


15. വിവാദ് സേ വിശ്വാസിന് കീഴില്‍ തുക അടയ്ക്കുന്നതിനുള്ള അവസാന തീയതി (അധിക തുകയോടെ) 2021 ഒകേ്ടാബര്‍ 31 ആയി അറിയിച്ചിട്ടുണ്ട്.


16. അസസ്‌മെന്റ് ഓര്‍ഡര്‍ പാസാക്കുന്നതിനുള്ള സമയ പരിധി 2021 ജൂണ്‍ 30 വരെ നേരത്തെ നീട്ടിയിരുന്നത് 2021 സെപ്റ്റംബര്‍ 30 വരെ വീണ്ടും നീട്ടി.


17. നേരത്തെ 2021 ജൂണ്‍ 30 വരെ നീട്ടിയിരുന്ന പെനാല്‍റ്റി ഓര്‍ഡര്‍ (പിഴ ഉത്തരവ്) പാസാക്കുന്നതിനുള്ള സമയ പരിധി 2021 സെപ്റ്റംബര്‍ 30 ലേക്ക് വീണ്ടും നീട്ടി.


18. നേരത്തെ 2021 ജൂണ്‍ 30 വരെ നീട്ടിയിരുന്ന സമവാക്യ ലെവി റിട്ടേണുകള്‍ പ്രോസസ്സ് ചെയ്യുന്നതിനുള്ള സമയ പരിധി 2021 സെപ്റ്റംബര്‍ 30 വരെ വീണ്ടും നീട്ടി.


(Release ID: 1730427) Visitor Counter : 403