പ്രധാനമന്ത്രിയുടെ ഓഫീസ്
അടിയന്തരാവസ്ഥയെ എതിർത്തവരെ പ്രധാനമന്ത്രി ഓർക്കുന്നു
ഇന്ത്യയുടെ ജനാധിപത്യ മനോഭാവത്തെ ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങൾക്കനുസൃതമായി ജീവിക്കുന്നതിനും സാധ്യമായതെല്ലാം ചെയ്യാമെന്ന് പ്രതിജ്ഞയെടുക്കാം: പ്രധാനമന്ത്രി
Posted On:
25 JUN 2021 10:52AM by PIB Thiruvananthpuram
അടിയന്തരാവസ്ഥയെ ചെറുക്കുകയും ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുകയും ചെയ്ത എല്ലാ മഹാന്മാരെയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.
അടിയന്തരാവസ്ഥയുടെ വാർഷികത്തോടനുബന്ധിച്ച ള്ള ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു:
അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങളെ ഒരിക്കലും മറക്കാനാവില്ല. 1975 മുതൽ 1977 വരെയുള്ള കാലയളവിൽ സ്ഥാപനങ്ങൾ ആസൂത്രിതമായി നശിപ്പിക്കപ്പെട്ടു.
ഇന്ത്യയുടെ ജനാധിപത്യ മനോഭാവത്തെ ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങൾക്കനുസൃതമായി ജീവിക്കുന്നതിനും സാധ്യമായതെല്ലാം ചെയ്യാമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.
നമ്മുടെ ജനാധിപത്യ ധാർമ്മികതയെ കോൺഗ്രസ് ചവിട്ടിമെതിക്കുന്നത് ഇങ്ങനെയാണ്. അടിയന്തരാവസ്ഥയെ ചെറുക്കുകയും ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുകയും ചെയ്ത മഹാന്മാരെല്ലാം നാം ഓർക്കുന്നു. # "അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങൾ "
https://instagram.com/p/CQhm34OnI3F/?utm_medium=copy_link
***
(Release ID: 1730255)
Visitor Counter : 237
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada