ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് : സത്യവും മിഥ്യയും

Posted On: 24 JUN 2021 2:44PM by PIB Thiruvananthpuram
 

 

 
ഒരു സംസ്ഥാനത്തെ ജനസംഖ്യ, രോഗബാധിതരുടെ എണ്ണം, ഉപയോഗക്ഷമത, പാഴാക്കൽ എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കി സുതാര്യമായാണ് വാക്സിൻ വിതരണം നിർവ്വഹിക്കുന്നത്

ഇന്ത്യയുടെ ദേശീയ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം ശാസ്ത്രീയവും, സാംക്രമികരോഗശാസ്‌ത്ര തെളിവുകളിലധിഷ്ഠിതവും, ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങളനുസരിച്ചും, ആഗോളതലത്തിലെ മികച്ച മാതൃകകൾ അടിസ്ഥാനമാക്കിയുമാണ് പുരോഗമിക്കുന്നത്. ചിട്ടയായ ക്രമത്തിൽ ആസൂത്രണം ചെയ്തിരിക്കുന്ന പ്രതിരോധ കുത്തിവയ്പ്പ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദശങ്ങളിലെയും ജനങ്ങളുടെ ഫലപ്രദവും കാര്യക്ഷമവുമായ പങ്കാളിത്തത്തിലൂന്നിയാണ് നടപ്പിലാക്കുന്നത്.

സംസ്ഥാനങ്ങൾക്കുള്ള കോവിഡ് വാക്സിൻ വിതരണം സുതാര്യമല്ലെന്ന് ആരോപിച്ച് ചില മാധ്യമ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഈ ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതവും അപൂർണ്ണമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ്.

കോവിഡ് വാക്സിൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദശങ്ങൾക്കും സുതാര്യമായ രീതിയിൽ അനുവദിക്കുന്നത് തുടരുകയാണെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാർ വിതരണം ചെയ്ത വാക്സിൻ ഡോസുകൾ, സംസ്ഥാന-കേന്ദ്രഭരണപ്രദശങ്ങളിലെ വാക്സിൻ ഉപഭോഗം, സംസ്ഥാന-കേന്ദ്രഭരണപ്രദശങ്ങളുടെ പക്കൽ ബാക്കിയുള്ള വാക്സിൻ ഡോസുകൾ, ഉപയോഗശൂന്യമായ വാക്സിൻ ഡോസുകൾ, സമീപഭാവിയിൽ ലഭ്യമാക്കാനുദ്ദേശിക്കുന്ന വാക്സിൻ ഡോസുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ പ്രസ് ഇൻഫർമേഷൻ ബ്യൂറോ വഴിയുള്ള പത്രക്കുറിപ്പുകളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും പതിവായി പങ്കിടുന്നു.

താഴെപ്പറയുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് കോവിഡ് വാക്സിൻ വിതരണം ചെയ്യുന്നത് :

സംസ്ഥാനത്തെ ജനസംഖ്യ

രോഗബാധിതരുടെ എണ്ണം

സംസ്ഥാനത്തിന്റെ ഉപയോഗക്ഷമത

വാക്സിൻ പാഴാക്കിയാൽ അനുവദിക്കുന്ന വാക്‌സിൻ ഡോസുകളുടെ എണ്ണത്തെ പ്രതികൂലമായി ബാധിക്കും.


(Release ID: 1730088) Visitor Counter : 231