ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ്: സത്യവും മിഥ്യയും; കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതയ്ക്ക് കാരണമാകുമെന്ന പ്രചാരണത്തിന് ശാസ്ത്രീയ അടിത്തറയില്ല
Posted On:
21 JUN 2021 5:42PM by PIB Thiruvananthpuram
|
പ്രത്യുത്പാദന ശേഷിയുള്ള പ്രായക്കാരിൽ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് മൂലം വന്ധ്യതയുണ്ടായേക്കാമെന്ന ആശങ്ക പ്രകടിപ്പിക്കുന്ന മാധ്യമ റിപ്പോർട്ടുകൾ വരുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഒരു വിഭാഗം നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരിലും മുൻനിരപ്പോരാളികളിലും നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളും മിഥ്യാധാരണകളും ഉയർത്തിക്കാട്ടി ചില മാധ്യമ റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു.
അംഗീകാരം ലഭിച്ച വാക്സിനുകളൊന്നും പ്രത്യുൽപാദന ശേഷിയെ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയത്തിന്റെ (MoHFW) വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പതിവുചോദ്യങ്ങൾക്കുള്ള മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട് - https://www.mohfw.gov.in/pdf/FAQsforHCWs&FLWs.pdf. വാക്സിനുകളും അവയിലടങ്ങിയിരിക്കുന്ന മൂലപദാര്ത്ഥങ്ങളും ആദ്യം മൃഗങ്ങളിലും പിന്നീട് മനുഷ്യരിലും മേൽപ്പറഞ്ഞ തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുന്നു. പ്രതിരോധശേഷിയും ഫലപ്രാപ്തിയും ഉറപ്പാക്കിയതിനുശേഷം മാത്രമേ വാക്സിനുകൾ ഉപയോഗിക്കാൻ അനുവാദം നൽകുകയുള്ളൂ.
കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതയ്ക്ക് കാരണമാകുന്നു എന്നതിന്, ഒരു തരത്തിലുമുള്ള ശാസ്ത്രീയ തെളിവുകളും ലഭ്യമല്ലെന്നും, കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് മൂലം വന്ധ്യതയുണ്ടാകുമെന്ന മിഥ്യാധാരണയെ തള്ളിക്കളഞ്ഞുകൊണ്ട്, കേന്ദ്രസർക്കാർ വ്യക്തമാക്കി (https://twitter.com/PIBFactCheck/status/1396805590442119175). വാക്സിനുകൾ പൂർണ്ണമായും സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
മുലയൂട്ടുന്ന എല്ലാ അമ്മമാർക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് നൽകാമെന്ന് ദേശീയ വിദഗ്ദ്ധ സംഘം (NEGVAC) ശുപാർശ ചെയ്തിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്പിനു മുമ്പോ ശേഷമോ, താൽക്കാലികമായി പോലും മുലയൂട്ടൽ നിർത്തേണ്ട ആവശ്യമില്ലെന്നും പൂർണ്ണമായും സുരക്ഷിതമാണെന്നും തന്നെയാണ് വിദഗ്ധാഭിപ്രായം (https://pib.gov.in/PressReleasePage.aspx?PRID=1719925).
|
|
(Release ID: 1729614)
Visitor Counter : 280