ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്: പുതിയ വിവരങ്ങള്‍
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയത് 29.35 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍
2.14 കോടിയിലധികം ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പക്കല്‍ ഇനിയും ലഭ്യം
Posted On:
22 JUN 2021 10:45AM by PIB Thiruvananthpuram
ഏവര്‍ക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നല്‍കുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് ഇന്നലെ തുടക്കമായി. മഹാമാരി നിയന്ത്രിക്കുന്നതിനും നേരിടുന്നതിനും, പരിശോധന, നിരീക്ഷണം, ചികിത്സ, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കല്‍ എന്നിവയ്‌ക്കൊപ്പം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് പ്രതിരോധ കുത്തിവയ്പ്. രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തില്‍ നല്‍കുന്നതിന് കേന്ദ്രഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിക്ക് 2021 ജനുവരി 16ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയാണ് തുടക്കം കുറിച്ചത്. പ്രതിരോധ മരുന്നു കൂടുതല്‍ ലഭ്യമാക്കിയതും, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും മരുന്നുലഭ്യത മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണ ശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചു.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി വാക്‌സിനുകള്‍ നല്‍കി കേന്ദ്ര ഗവണ്മെന്റ് രാജ്യത്തെ പ്രതിരോധ കുത്തിവയ്പു പരിപാടിക്ക് പിന്തുണ നല്‍കി വരികയാണ്. കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തില്‍ വാക്‌സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കും.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 29.35 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ (29,35,04,820) സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി കൈമാറിയിട്ടുണ്ട്.
ഇതില്‍ പാഴായതുള്‍പ്പടെ 27,20,14,523 ഡോസുകളാണ് മൊത്തം ഉപഭോഗം ആയി കണക്കാക്കുന്നത് (ഇന്ന് രാവിലെ എട്ട് മണി വരെയുള്ള കണക്കുകള്‍ പ്രകാരം).
2.14 കോടിയിലധികം (2,14,90,297) കോവിഡ് വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ ഇപ്പോഴും ലഭ്യമാണ്.
അധികമായി 33,80,590 ഡോസ് വാക്സിന്‍ വരുന്ന മൂന്നു ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ലഭ്യമാക്കും.
***
(Release ID: 1729306)
Read this release in:
Tamil
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada