ഉപരാഷ്ട്രപതിയുടെ കാര്യാലയം
യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ഉപരാഷ്ട്രപതി ജനങ്ങളോട് അഭ്യർത്ഥിച്ചു
प्रविष्टि तिथि:
21 JUN 2021 9:00AM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂൺ 21, 2021
യോഗയെ തങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ജനങ്ങളോട് അഭ്യർത്ഥിച്ചു. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജനങ്ങൾക്ക് ആശംസകൾ നേർന്ന അദ്ദേഹം യോഗ ശാരീരികമായും മാനസികമായും സഹായിക്കുക മാത്രമല്ല സമൂഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി. “ഇത് ജനങ്ങൾക്കും രാജ്യത്തിനും നല്ലതാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ ഉപ-രാഷ്ട്രപതി നിവാസിൽ ശ്രീ നായിഡു അദ്ദേഹത്തിന്റെ പത്നി ശ്രീമതി ഉഷമ്മയോടൊപ്പം യോഗ ചെയ്തു.
RRTN/SKY
(रिलीज़ आईडी: 1729020)
आगंतुक पटल : 220